വാണിജ്യപരമായ വിജയവും പ്രേക്ഷക പ്രശംസയും ഒരു പോലെ ലഭിച്ച ചിത്രമാണ് കമല്‍ ഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും വലിയ തോതിലുള്ള കയ്യടിയും നേടി. അതില്‍ പ്രധാനികളാണ് വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവര്‍.
വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രമായിരുന്നു സിനിമയില്‍ ഉടനീളം തിളങ്ങിയ പ്രതിനായക വേഷം. അവസാന നിമിഷം വില്ലന്മാരിലെ വില്ലനായ റോളക്സായി എത്തിയ സൂര്യ ചിത്രത്തിന്റെ സ്വീകാര്യത ഒന്നു കൂടി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് അഭിഷേക് എന്ന യുവാവ്.
വിക്രത്തില്‍ വിജയ് സേതുപതിയുടെ ഇന്‍ട്രൊ സീനാണ് അഭിഷേക് ആദ്യം ചെയ്തത്. വളരെ കൃത്യതയോടെയാണ് പുനരാവിഷ്കരണം. വിജയ് സേതുപതിയുടെ പിന്നിലായുള്ള ടാറ്റു വരെ അതേ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. സന്താനം എന്ന കഥാപാത്രത്തിന്റെ മാനറിസവും ഭാവങ്ങളുമെല്ലാം അഭിഷേകിലും കാണാം.
വെള്ള ഷര്‍ട്ട്, ചൊരക്കറ, നീണ്ട താടി, തീവ്രത നിറഞ്ഞ കണ്ണുകള്‍, ഇതെല്ലാമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍. റോളക്സായും അഭിഷേക് നിറഞ്ഞാടുകയാണ്. വീഡിയോകള്‍ക്ക് താഴെ അഭിഷേകിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ്. പ്രകടനത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലെന്നാണ് പലരും പറയുന്നത്.
Also Read: ക്ലാസ് റൂമിൽ ഡാൻസുമായി അധ്യാപികയും കുട്ടികളും; ടീച്ചറായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽമീഡിയ