Latest News

ക്രിക്കറ്റ് വിട്ട് സിനിമയില്‍ അവസരം തേടാം; വിജയ് ശങ്കറിന്റെ സിക്‌സ് പാക്ക് ചിത്രത്തിന് പരിഹാസം

കെെയടി പ്രതീക്ഷിച്ച വിജയ് ശങ്കറിന് കിട്ടിയത് ട്രോള്‍ മഴ

Vijay Shankar, വിജയ് ശങ്കര്‍,Vijay Shankar trolled,വിജയ് ശങ്കര്‍ ട്രോള്‍, Vijay Shankar Body, Vijay Shankar six pack,വിജയ് ശങ്കര്‍ സിക്സ് പാക്ക്, ie malayalam,

ലോകകപ്പിന് ശേഷം വിജയ് ശങ്കറിന് ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ സാധിച്ചിട്ടില്ല. പരുക്കിനെത്തുടര്‍ന്നായിരുന്നു താരം ടീമില്‍നിന്നു പുറത്താക്കപ്പെടുന്നത്. ഈ ഇടവേളയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നം നടത്തുന്ന ശങ്കറിന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തന്റെ മാറ്റത്തെക്കറിച്ചുള്ളതായിരുന്നു വിജയ് ശങ്കറുടെ ട്വീറ്റ്. പഴയ ചിത്രവും പുതിയ ചിത്രവും പോസ്റ്റ് ചെയ്താണ് വിജയ് ശങ്കര്‍ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്. വിയര്‍പ്പും സമയവും ഫലം കണ്ടെന്നായിരുന്നു ശങ്കറിന്റെ ട്വീറ്റ്. തന്റെ പഴയ ചിത്രത്തോടൊപ്പം ഷര്‍ട്ട് ധരിക്കാത്ത പുതിയ ചിത്രവും ശങ്കര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ വിജയ് ശങ്കറിന്റെ പോസ്റ്റിന് പ്രതീക്ഷിച്ച സ്വീകരണമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിച്ചത്. രണ്ട് ചിത്രങ്ങളില്‍ നിന്നുമുള്ള വ്യത്യാസം താടിയും സിക്‌സ് പാക്കും മാത്രമാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇതിനിടെ താരത്തിന്റെ ലോകകപ്പിലെ മോശം പ്രകടനത്തെയും ചിലര്‍ പരിഹസിച്ചു.

ടീമില്‍നിന്നു പുറത്തായ വിജയ് ശങ്കര്‍ തന്റെ ഷര്‍ട്ട് ഇല്ലാത്ത ചിത്രം പോസ്റ്റ് ചെയ്തതിലൂടെ മസില്‍ കാണിച്ച് സിനിമയില്‍ അവസരം നേടാനായി ശ്രമിക്കുകയാണെന്നാണ് ചിലരുടെ പരിഹാസം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Vijay shankar trolled for sharing body transformation image307236

Next Story
അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത് സിപിഎമ്മുകാരനും കോണ്‍ഗ്രസുകാരനും ചേര്‍ന്ന്; വൈകാരികം ഈ വരികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express