scorecardresearch

കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

സുര്യക്ക് പരകമായി മറ്റാരെയും ഇനി സങ്കൽപ്പിക്കാനാകില്ലെന്നാണ് നിരവധി ആരാധകർ വീഡിയോയിൽ കുറിച്ചത്

സുര്യക്ക് പരകമായി മറ്റാരെയും ഇനി സങ്കൽപ്പിക്കാനാകില്ലെന്നാണ് നിരവധി ആരാധകർ വീഡിയോയിൽ കുറിച്ചത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay Rolex

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സായ 'എൽസിയു'വിന് കേരളത്തിലും ആരാധകർ ഏറെയാണ്. എൽസിയുവിന്റെ ഭാഗമായ ഓരോ ചിത്രങ്ങളും കേരളത്തിലടക്കം ബ്ലോക്ബസ്റ്റർ വിജയമാണ് സ്വന്തമാക്കിയത്. കമൽ ഹാസൻ, വിജയ്, സൂര്യ തുടങ്ങി തമിഴിലെ സൂപ്പർ താരങ്ങളെല്ലാം തന്നെ എൽസിയു ചിത്രങ്ങളൽ വിവിധ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisment

എൽസിയുവിൽ ഏറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് 'വിക്രം' എന്ന ചിത്രത്തിൽ സൂര്യ തകർത്താടിയ 'റോളക്സ്'. മിനിട്ടുകൾ മാത്രം സ്ക്രീനിലെത്തുന്ന കഥാപാത്രം ചിത്രത്തിന്റെ വിജയത്തിൽ തന്നെ നിർണായകമായി. ഇപ്പോഴിതാ റോളക്സിന്റെ വേഷത്തിൽ കൊടൂര വില്ലനായി ദളപതി വിജയ് എത്തുന്ന ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

Also Read: ജെഡിയായി നടപ്പിൻ നായകൻ; സൂര്യയുടെ 'മാസ്റ്ററി'ന് കൈയ്യടിച്ച് ആരാധകർ; വീഡിയോ

"6adimoorkhan" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. വിജയ്ക്ക് വേഷം നന്നായി ഇണങ്ങുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട് നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തുന്നത്. അതേസമയം, സുര്യക്ക് പരകമായി മറ്റാരെയും ഇനി സങ്കൽപ്പിക്കാനാകില്ലെന്നും നിരവധി കമന്റുകളുണ്ട്.

Also Read: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ

വിജയ്‌ - ലോകേഷ് ചിത്രം 'മാസ്റ്ററി'ലെ ഐക്കോണിക് കഥാപാത്രമായ ജെഡിയായി സൂര്യ എത്തുന്ന മറ്റൊരു എഐ വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. സിനിമയിലെ സീനുകളിൽ വിജയ്‌യുടെ മുഖത്തിന് പകരമായി സൂര്യയുടെ മുഖം അതിവിദഗ്ദ്ധമായി ചേർത്ത തയ്യാറാക്കിയതാണ് വീഡിയോ. വെറുതെ ഒരു മുഖം മാറ്റൽ മാത്രമല്ല, കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകുന്ന പെർഫെക്ഷനായിരുന്നു വീഡിയോയ്ക്ക്.

Read More: ബത്‌ലഹേമിൽ ഒത്തുകൂടി ആമിയും, രവിശങ്കറും, ഡെന്നീസും; 'മോനായി ഇല്ലാത്ത ബത്‌ലഹേം ഓർക്കാൻ വയ്യെന്ന്' ആരാധകർ

Vijay Surya AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: