/indian-express-malayalam/media/media_files/2025/11/22/vijay-rajinikanth-kamal-haasan-ajith-2025-11-22-21-59-54.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമ താരങ്ങളെല്ലാം ഒന്നിച്ച 'ട്വന്റി- ട്വന്റി' പോലെ തമിഴിലെ സൂപ്പർ താരങ്ങളെയെല്ലാം കോർത്തിണക്കി ഒരു ബിഗ് ബജറ്റ് ചിത്രം വന്നാൽ എങ്ങനെയുണ്ടാകും? അടുത്തെങ്ങും അങ്ങനൊന്ന് സംഭവിക്കാൻ സാധ്യതയില്ലെങ്കിലും തമിഴകത്തെ സൂപ്പർ താരങ്ങളെല്ലാം ഒരേ ഫ്രെയിമിലെത്തുന്ന ചില ചിത്രങ്ങളാണ് സൈബറിടത്ത് ഇപ്പോൾ വൈറലാകുന്നത്.
രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, വിക്രം, അജിത്, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ, കാർത്തി, ജീവ, പ്രഭുദേവ തുടങ്ങി തമിഴിലെ പ്രമുഖ നായകന്മാരെല്ലാം ഒത്തുകൂടുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാണുന്നവർ ആദ്യമൊന്ന് അമ്പരക്കുമെങ്കിലും ചിത്രങ്ങൾ എഐ സൃഷ്ടിയാണ്.
Also Read: 'ആ മൈക്കിളിനെ കണ്ടാൽ നീയൊന്നും വാ തുറക്കില്ല...'; മത്തായി പറഞ്ഞയാൾ ഇവിടെയുണ്ട്; വീഡിയോ
താരങ്ങൾ ഒരുമിച്ച് തമിഴ്നാട്ടിലെ തെരുവുകളിലൂടെ ലുങ്കിയുടുത്ത് രാത്രി നടക്കാനിറങ്ങുന്നതും തട്ടുകടയിൽ ഒത്തുകൂടി ഭക്ഷണം കഴിക്കുന്നതുമെല്ലാമാണ് എഐയുടെ സഹായത്തോടെ സൃഷ്ടിച്ചിരിക്കുന്നത്. "hoohoocreations80" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്
Also Read: അത്ഭുത ദ്വീപിലേക്ക് അതിശയന്റെ സർപ്രൈസ് എൻട്രി; വൈറലായി വിനയൻ യൂണിവേഴ്സ്; വീഡിയോ
ആയിരക്കണക്കിന് കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. തങ്ങളുടെ ഇഷ്ട താരങ്ങളെയെല്ലാം ഒരുമിച്ച് കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകർ. അടുത്തിയെ വിജയ്‌യുടെയും രജനിയുടെയും കമലിന്റെയുമെല്ലാം ചെറുപ്പകാലം ഉൾപ്പെടുത്തിക്കൊണ്ടുള്ള എഐ ചിത്രങ്ങളും ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. താരങ്ങളുടെ ചെറുപ്പകാലത്തെയും ഇപ്പോഴത്തെയും ലുക്കുകൾ ഒരുമിച്ച വരുന്ന ചിത്രങ്ങളായിരുന്നു വൈറലായത്.
Read More: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us