scorecardresearch

നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ: ഒടുവില്‍ ക്ഷമ നശിച്ച് ട്രോളുകളോട് പ്രതികരിച്ച് മല്യ

രാജ്യസ്നേഹം ഉളള മല്യ ഇന്ത്യക്കാരെ മാത്രമെ പറ്റിക്കുകയുളളുവെന്നും ഗെയിലിന് പേടിക്കേണ്ടതില്ലെന്നും ആണ് ഒരാള്‍ ട്വീറ്റ് ചെയ്തത്

രാജ്യസ്നേഹം ഉളള മല്യ ഇന്ത്യക്കാരെ മാത്രമെ പറ്റിക്കുകയുളളുവെന്നും ഗെയിലിന് പേടിക്കേണ്ടതില്ലെന്നും ആണ് ഒരാള്‍ ട്വീറ്റ് ചെയ്തത്

author-image
Trends Desk
New Update
Vijay Mallya, വിജയ് മല്യ, Chris Gayle, ക്രിസ് ഗെയില്‍, london, ലണ്ടന്‍, twitter, ട്വിറ്റര്‍, trollsട്രോളുകള്‍

മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം വെ​സ്റ്റ് ഇ​ൻ​ഡീ​സ് സൂ​പ്പ​ർ താ​രം ക്രി​സ് ഗെ​യി​ൽ ഇന്നലെ പുറത്ത് വിട്ടിരുന്നു. ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഗെ​യി​ൽ ചി​ത്രം പ​ങ്കു​വ​ച്ച​ത്. ഇതിന് പിന്നാലെ പലരും മല്യയെ ട്രോളി രംഗത്തെത്തിയിരുന്നു. മല്യയെ എവിടെ കണ്ടാലും 'ചോര്‍' എന്ന് വിളിക്കുന്ന ഇന്ത്യക്കാര്‍ ട്വിറ്ററിലും പതിവ് തെറ്റിച്ചില്ല. പലരും മല്യയെ ട്രോളി. നേരത്തേ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ മല്യയെ കളളനെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു.

Advertisment

രാജ്യസ്നേഹം ഉളള മല്യ ഇന്ത്യക്കാരെ മാത്രമെ പറ്റിക്കുകയുളളുവെന്നും ഗെയിലിന് പേടിക്കേണ്ടതില്ലെന്നും ആണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. ട്രോള്‍ കനത്തതോടെ പ്രതികരണവുമായി മല്യ തന്നെ രംഗത്തെത്തി. ഗെയിലിനൊപ്പമുളള ചിത്രം കണ്ട് കമന്റ് ചെയ്യുന്നവര്‍ വസ്തുത പരിശോധിക്കണമെന്ന് മല്യ പറഞ്ഞു. 'വായ്പയുടെ 100 ശതമാനവും തിരിച്ച അടക്കാമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സ്വീകരിക്കാത്തതെന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കു' എന്നാണ് മല്യ ട്വീറ്റ് ചെയ്തത്. ഇതിന് ശേഷം ആരാണ് കളളനെന്ന് തീരുമാനിക്കു എന്നും മല്യ പറയുന്നു.

Advertisment

ഐ​പി​എ​ല്ലി​ൽ ക്രി​സ് ഗെ​യി​ൽ ക​ളി​ച്ചി​രു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു വി​ജ​യ് മ​ല്യ. ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളി​ൽ നി​ന്നും 9,000 കോ​ടി വാ​യി​പ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ടു​വെ​ന്ന കേ​സി​ൽ ഇ​ന്ത്യ തേ​ടു​ന്ന​യാ​ളാ​ണ് മ​ല്യ. 2016 മാ​ർ​ച്ച് ര​ണ്ടി​നാ​ണ് മ​ല്യ ഇ​ന്ത്യ​യി​ൽ നി​ന്നും ക​ട​ന്ന​ത്. മ​ല്യയെ ഇ​ന്ത്യ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ നേ​ര​ത്തെ ല​ണ്ട​ൻ കീ​ഴ്കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ വി​ജ​യ് മ​ല്യ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം തു​ട​രു​ക​യാ​ണ്.

Vijay Mallya Chris Gayle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: