ബോളിവുഡിന് മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ ബാലൻ. താരത്തിന്റെ പുത്തൻ ലുക്കുകളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. സാരിയിലാണ് വിദ്യയെ ഏറ്റവും സുന്ദരിയായി കാണപ്പെടാറുള്ളത്. ഇപ്പോഴിതാ സാരിയിൽ ഗണിതശാസ്‌ത്രവുമായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് വിദ്യയുടെ പുതിയ സാരി. ഗണിതശാസ്‌ത്ര സൂത്രവാക്യങ്ങളാണ് സാരിയിൽ മുഴുവൻ പ്രിന്റ് ചെയ്‌തിരിക്കുന്നത്. ഈ സംബല്‍പുരി സില്‍ക് സാരി തനിക്ക് പ്രിയപ്പെട്ടതാണെന്നും വിദ്യ ഇന്‍സ്‌റ്റഗ്രാമിൽ കുറിച്ചു.

വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന’ശകുന്തള ദേവി’യുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് വിദ്യ ഈ സാരി ധരിച്ചിരിക്കുന്നത്.

Read Also: ‘വലത് ചെവി തൂങ്ങിയ നിലയിൽ’; വീരനെ കണ്ടെത്തുന്നവർക്ക് 20,000 രൂപ നൽകുമെന്ന് അക്ഷയ് രാധാകൃഷ്ണൻ

ഹ്യൂമന്‍ കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയിപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തളാവേദിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്. രസകരമായ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ ചിത്രത്തിലെത്തുന്നത്.

അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്. തിയേറ്റർ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook