scorecardresearch

‘വിധുച്ചേട്ടൻ വരച്ച് ക്ഷീണിച്ച് വരുമ്പോഴേക്കും ഞാൻ പലഹാരമുണ്ടാക്കാം’

ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ച് കൂലങ്കുഷമായ ചർച്ചയിലാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും

‘വിധുച്ചേട്ടൻ വരച്ച് ക്ഷീണിച്ച് വരുമ്പോഴേക്കും ഞാൻ പലഹാരമുണ്ടാക്കാം’

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഏറെ നാൾ ചെലവഴിക്കാൻ കിട്ടുന്ന അവസരം കൂടിയാണിത് ചിലർക്ക്. മറ്റു ചിലർക്കാകട്ടെ മറന്നു പോയ ചില നല്ല ശീലങ്ങൾ പൊടി തട്ടിയെടുക്കാനുള്ള അവസരവും. എഴുത്ത്, വായന, വര, പാട്ട്, നൃത്തം, പാചകം, യോഗ തുടങ്ങി ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന തിരക്കിലാണ് പലരും.

ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ച് കൂലങ്കുഷമായ ചർച്ചയിലാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. ഒടുവിൽ പേനയും പേപ്പറും എടുത്ത് രണ്ടു പേരും പദ്ധതികൾ ഓരോന്നായി എഴുതിത്തുടങ്ങി.

തുടക്കം യോഗയിൽ നിന്നു തന്നെ. ഏഴ് മണി മുതൽ എട്ടര വരെ യോഗ. അത് കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ്. പിന്നെ ഒരു മണിക്കൂർ പ്രാക്ടീസ്. അതിന് ശേഷം വിധു ചിത്രം വരയ്ക്കാൻ പോകുമെന്ന് പറയുന്നു. എന്നാൽ വിധുച്ചേട്ടൻ ചിത്രം വരച്ചു വരുമ്പോഴേക്കും ഞാനെന്റെ പാചക പരീക്ഷണം നടത്താമെന്ന് ദീപ്തിയും.

എന്നാൽ പിന്നെ താനും കൂടെ സഹായിക്കാം, വരയൊക്കെ എപ്പോൾ വേണമെങ്കിലും ആകാമെന്നായി വിധു. രാത്രി ബന്ധുക്കളേയും സുഹൃത്തുക്കളേയും വീഡിയോ കോൾ ചെയ്ത് നേരത്തേ കിടന്നുറങ്ങി നേരത്തേ എണീറ്റ് വീണ്ടും യോഗ. അതാണ് ഇരുവരുടേയും പ്ലാൻ. പക്ഷെ സംഭവിച്ചതാണ് ബഹു രസം.

പാട്ട് പാടി മലയാളികളുടെ പ്രിയപ്പെട്ടവനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ്. ഇടയ്ക്കിടെ ഇരുവരും ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കാറുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Vidhu prathap deepthi lockdown plans