അപകടങ്ങൾ എപ്പോൾ, എവിടെ, ആർക്ക് സംഭവിക്കുമെന്ന് ഒരു തരത്തിലും മുൻകൂട്ടി പറയാനൊക്കില്ല. ഒരു നൊടിയിട നേരത്തെ അശ്രദ്ധ കനത്ത നഷ്ടമാകും ഓരോ അപകടത്തിലും വരുത്തി വയ്ക്കുക.

എന്നാൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ തുണയുണ്ടെങ്കിലോ? ഒന്നും സംഭവിക്കാതെ എഴുന്നേൽക്കാനും സാധിക്കും. ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഇത് സാക്ഷ്യപ്പെടുത്തുകയാണ്.

ഇടിച്ചു വീഴ്ത്തിയ ട്രക്ക് അതിനൊപ്പം വലിച്ചുകൊണ്ടുപോയിട്ടും, ഒരു പോറൽ പോലുമേൽക്കാതെ സ്ത്രീ രക്ഷപ്പെടുന്നു.

ബൈക്കിൽ യാത്ര ചെയ്ത് വരികയായിരുന്ന യുവതി ട്രക്കുമായി കൂട്ടിയിടിച്ച ശേഷമാണ് ഇത് സംഭവിക്കുന്നത്. ട്രക്ക് നിരങ്ങിനീങ്ങി ഒടുവിൽ നിന്ന ഉടനെ തന്നെ സ്ത്രീ എഴുന്നേറ്റ് മാറിയ ശേഷം ട്രക്കിനെ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ