‘മാനുഷിക്ക് ധൈര്യം പകരുന്ന സുസ്മിതാ സെൻ’; വിഡിയോ വൈറൽ

ഇരുവരുടെയും കൂടിക്കാഴ്​ചയുടെ വിഡിയോ ആരാധകർക്കും സുഹൃത്തുക്കൾക്കും ആവേശമായി മാറിയിരിക്കുകയാണ്

Susmitha sen, Manushi Chillar

ലോകസുന്ദരിപ്പട്ടം ചൂടിയ മാനുഷി ഛില്ലർ മുൻ മിസ്​ യൂണിവേഴ്സ്​ സുസ്​മിത സെന്നിനെ വിമാനയാത്രക്കിടെ കണ്ടുമുട്ടിയ വിഡിയോ വൈറൽ. 1994ൽ മിസ്​യൂനിവേഴ്​സ്​ പട്ടം ചൂടിയ സുസ്​മിത മാനുഷിയുടെ നേട്ടത്തിൽ അഭിനന്ദനമറിയിച്ച്​ ട്വിറ്ററിൽ കുറിക്കുകയും ചെയ്​തിരുന്നു. ഇരുവരുടെയും കൂടിക്കാഴ്​ചയുടെ വിഡിയോ ആരാധകർക്കും സുഹൃത്തുക്കൾക്കും ആവേശമായി മാറിയിരിക്കുകയാണ്.

ലോക സുന്ദരി കിരീടം നേടുന്നതിന് മുമ്പ് സുസ്മിത സെന്നുമായി മാനുഷി സംസാരിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. വിമാനത്തിൽവച്ച് കണ്ടുമുട്ടിയ സുസ്മിതയും മാനുഷിയും പരസ്പരം സന്തോഷം പങ്കിടുന്നതിന്റെയും മാനുഷിയെ സുസ്മിത പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

‘നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. പിന്നെല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പിക്കുക. ആശംസകള്‍’ എന്ന് സുസ്മിത പറയുന്നതും മാനുഷിയുടെ കൈകളില്‍ ചുംബിക്കുന്നതും കാണാം. മിസ് വേള്‍ഡ് മത്സരത്തിന് മുന്നോടിയായി ആയിരിക്കണം ഇരുവരും കണ്ടുമുട്ടിയതെന്നാണ് കരുതുന്നത്.

ലോകസുന്ദരി കിരീടം നേടിയ മാനുഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഏറ്റവുമാദ്യം ട്വീറ്റ് ചെയ്ത സെലിബ്രിറ്റികളിലൊരാളാണ് സുസ്മിത സെന്‍.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Video when miss world 2017 manushi chhillar met sushmita sen

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express