സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ എന്നും ട്വിറ്ററില്‍ ചര്‍ച്ചയായി മാറാറുമുണ്ട്. അദ്ദേഹം ഷെയര്‍ ചെയ്തൊരു വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. വിവാഹത്തിന് ശേഷം അമ്മായിയമ്മ നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് മാറ്റം ഉണ്ടാക്കുന്നതെന്ന വീഡിയോ ആണ് സെവാഗ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അമ്മായിയമ്മ അപ്രതീക്ഷിതമായി കടന്നുവരുമ്പോള്‍ ഭര്‍ത്താവിനെ പരിചരിക്കുന്ന ഭാര്യയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍. ജീവിതാനുഭവത്തില്‍ നിന്നാണോ സെവാഗ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് ഇട്ടതെന്ന് ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദിച്ചു. എല്ലായിടത്തും അമ്മായിയമ്മ പേടി ഒരു പോലെയാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇതുപോലെയുളള സന്ദര്‍ഭം സെവാഗിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ