ട്രംപിന്റെ ഷൂവില്‍ തൂങ്ങിക്കിടന്ന് ‘ടോയിലറ്റ് പേപ്പര്‍’; ചിരിച്ചു മണ്ണുകപ്പി സോഷ്യല്‍മീഡിയ

കൂടെ നിരവധി ഉദ്യോഗസ്ഥരും അനുയായികളും ഉണ്ടായിരുന്നെങ്കിലും ആരും ട്രംപിന് ഇത് ചൂണ്ടിക്കാണിച്ചില്ല

ഷൂവില്‍ പറ്റിപ്പിടിച്ച ‘ടോയിലറ്റ് പേപ്പറുമായി’ വിമാനത്തില്‍ കയറുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. വ്യോമസേനയുടെ വിമാനത്തിലേക്ക് കയറുമ്പോഴാണ് ട്രെപിന്റെ ഇടതുകാലിലെ ഷൂവില്‍ പറ്റിപ്പിടിച്ച പേപ്പര്‍ കഷണം വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞത്. ഇത് ടോയിലറ്റ് പേപ്പര്‍ ആണെന്ന് സ്ഥിരീകരണം ഇല്ലെങ്കിലും ടോയിലറ്റ് പേപ്പര്‍ തന്നെയാണെന്നാണ് സോഷ്യല്‍മീഡിയയിലെ അവകാശവാദം.

മിന്നസോട്ടയില്‍ നടക്കുന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍’ റാലിയില്‍ പങ്കെടുക്കാന്‍ പോവുമ്പോഴുളള ദൃശ്യങ്ങളാണിവ. ഔദ്യോഗിക കാറില്‍ നിന്നും ഇറങ്ങി വന്ന അദ്ദേഹം നേരെ വിമാനത്തിലേക്ക് കയറുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങുമ്പോഴും അദ്ദേഹത്തിന്റെ ഷൂവില്‍ പേപ്പര്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കൂടെ നിരവധി ഉദ്യോഗസ്ഥരും അനുയായികളും ഉണ്ടായിരുന്നെങ്കിലും ആരും ട്രംപിന് ഇത് ചൂണ്ടിക്കാണിച്ചില്ല. തുടര്‍ന്ന് ട്രംപിനെ ടോള്‍ ചെയ്ത് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോയും വൈറലായി മാറിയിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Video trump spotted with toilet paper stuck to his shoe the internet cant stop laughing

Next Story
റഷ്യൻ ഗായിക പാടിയ ‘വൈഷ്ണവ ജനതോ’ പുടിനെ കാണിച്ച് മോദി
The moderation of comments is automated and not cleared manually by malayalam.indianexpress.com