സാങ്കേതിക വിദ്യയുടെ വളര്‍ച്ച കണ്ട് മൂക്കത്ത് കൈവെച്ച് പോകുന്ന കാലമാണിത്. ചിലപ്പൊഴൊക്കെ സാങ്കേതിക വിദ്യയേറിയ ഡിവൈസുകള്‍ക്ക് വില അല്പം കൂടുതലാണെങ്കിലും ഇവ നമുക്ക് മികച്ച രീതിയില്‍ ഉപകാരപ്രദമാകാറുണ്ട്. അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് അമേരിക്കയിലെ ലാസ് വെഗാസില്‍ നിന്നും പുറത്തുവന്നത്.
ഒരു വീട്ടില്‍ നിന്നും ഒരു സ്മാര്‍ട്ട് ഡോര്‍ ബെല്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ച ദമ്പതികളാണ് കൈയോടെ പിടിക്കപ്പെട്ടത്. ബെല്ലില്‍ ഒളിപ്പിച്ചിരിക്കുന്നത് ക്യാമറയാണെന്ന് അറിയാതെയാണ് ഇവര്‍ പിടിയിലായത്. അവധി ആഘോഷിക്കുകയായിരുന്ന ഉടമസ്ഥന് ഉടന്‍ തന്നെ സ്മാര്‍ട്ട് ബെല്‍ സന്ദേശം നല്‍കുകയും ചെയ്തു. ബെല്‍ എങ്ങനെ അടിച്ചുമാറ്റാം എന്ന് ചര്‍ച്ച ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ തത്സമയമാണ് ഉടമസ്ഥന് കണ്ടത്. പിന്നത്തെ കാര്യം പറയണ്ടല്ലോ, ദൃശ്യങ്ങളുടെ സഹായത്തോടെ കളളന്മാര് പിടിയിലായതായാണ് വിവരം. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.