റിയാദ്: സൗദി അറേബ്യയില്‍ നടുറോഡില്‍ ഡാന്‍സ് കളിച്ച 14കാരന് അകത്തായി. തൊണ്ണൂറുകളിലെ ജനപ്രിയ ഗാനമായ ‘മകരീന’യ്ക്ക് ചുവടുവെച്ചാണ് കൗമാരക്കാരന് അറസ്റ്റിലായത്. ജിദ്ദയില്‍ വെച്ചാണ് സംഭവം നടന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണത്തിനൊടുവില്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്.
പൊതുയിടത്ത് അനുചിതമായ പെരുമാറ്റത്തിനാണ് പൊലീസ് നടപടി. ടിഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് സ്പാനിഷ് ഗായകരായ ലോസ് ഡെല്‍ റിയോയുടെ ഗാനത്തിനൊത്ത് റോഡില്‍ ചുവടുവെച്ച കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 45 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ തിരക്കേറിയ റോഡില്‍ കൗമാരക്കാരന് മുമ്പില്‍ കാത്തു നില്ക്കുന്ന വാഹനങ്ങളും കാണാം.
Jeddah boy dancing in the middle of Tahlia Street is the hero we need pic.twitter.com/fui9v2UuDF
— Ahmed Al Omran (@ahmed) August 19, 2017
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് കുട്ടി ഡാന്‍സ് തുടരുന്നത്. ജിദ്ദയിലെ താഹ്ലിയയിലെ തിരക്കേറിയ റോഡിലാണ് കുട്ടി ഡാന്‍സ് ചെയ്യുന്നതെന്ന് നിരവധി പേര് വീഡിയോ സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നിരവധി പേര് കുട്ടിയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഇത് ആദ്യമായ്ല ഡാന്‍സെ ചെയ്തതിന് സൗദിയില്‍ ഒരാള്‍ അറസ്റ്റിലാവുന്നത്. ഈ മാസം ആദ്യം അതിരുവിട്ടുവെന്ന് ആരോപിച്ച് ഒരു ഗായകനെ അറസ്റ്റ് ചെയ്തിരുന്നു.