ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചരിത്രത്തിൽ എക്കാലവും ഓർത്തുവയ്ക്കാവുന്ന നേട്ടമാണ് ശ്രീലങ്കയ്ക്ക് എതിരായ അവസാന ടെസ്റ്റ് മത്സരം സമ്മാനിച്ചത്. ഇതോടെ വിദേശമണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിലെ മുഴുവൻ മത്സരവും ജയിക്കുകയെന്ന നേട്ടം കൂടി ടീം ഇന്ത്യ കരസ്ഥമാക്കി.

ഈ വിജയത്തിന് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രണ്ട് താരങ്ങളാണ്, ഒന്ന് ശിഖർ ധവാനും രണ്ട് ഹർദ്ദിക് പാണ്ഡ്യയും. ഇരുവരും ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആഹ്ലാദത്തിൽ നിന്ന് പുറത്തുകടന്നിട്ടില്ല. ശ്രീലങ്കൻ രാത്രികൾ തകർത്താഘോഷിക്കുകയാണ് ഇന്ത്യൻ താരങ്ങൾ.

എന്തും ആഘോഷിക്കുന്നതിൽ മുന്നിലാണ് ശിഖർ ധവാൻ. ടീമിലെ സകല തമാശക്കൂട്ടങ്ങളിലും ധവാനൊരു താരമാണ്. ശ്രീലങ്കയിലും ഈ ആഘോഷം പുറത്തെടുക്കുന്നതിൽ ധവാന് ഒരു ലവലേശം പിന്നാക്കം പോയിട്ടില്ല. ഹർദ്ദിക് പാണ്ഡ്യയുമൊത്ത് ഓട്ടോറിക്ഷ ഓടിച്ചാണ് താരം ശ്രീലങ്കൻ രാത്രികൾൾ തകർത്താഘോഷിച്ചത്.

ധവാനാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. പശ്ചാത്തലത്തിൽ ഒരു പഞ്ചാബി പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഓട്ടോറിക്ഷയിൽ യാത്രക്കാരുടെ സീറ്റിലിരുന്ന് ഹർദ്ദിക് പാണ്ഡ്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത്. ഇടയ്ക്ക് സ്വന്തം മുഖത്തേക്ക് ക്യാമറ തിരിച്ച് പാണ്ഡ്യ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ