ബീജിംഗ്: ചൈനയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ജിയാംഗ്സു പ്രവിശ്യയില്‍ നടന്ന അപകടത്തിന്റ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒരു സ്ത്രീയും പുരുഷനും ഒരു കുട്ടിയും യാത്ര ചെയ്ത വണ്ടിയാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ വരികയായിരുന്ന സ്കൂട്ടറിന്റെ മുമ്പിലേക്ക് ഒരു കാര്‍ പെട്ടെന്ന് വന്നതാണ് അപകടത്തിന് കാരണമായത്. കാര്‍ കണ്ടയുടനെ സ്കൂട്ടര്‍ ഡ്രൈവര്‍ പൊടുന്നനെ ബ്രേക്കിടുകയായിരുന്നു.

ഉടന്‍ തന്നെ സ്കൂട്ടര്‍ കീഴ്മേല്‍ മറിഞ്ഞ് യാത്രക്കാരുടെ ദേഹത്തേക്ക് വീണു. നിസാര പരുക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടെങ്കിലും നിര്‍ഭാഗ്യം അവിടം കൊണ്ടും തീര്‍ന്നില്ല. ഓഫ് ചെയ്യാതെ ഉയര്‍ത്താന്‍ ശ്രമിക്കെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ ഓടിപ്പോയി മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ബ്രേക്കിട്ടപ്പോ തലകുത്തനെ മറിഞ്ഞ് ദേഹത്തേക്ക് വീണതും പോരാതെ മറ്റൊരു വാഹനത്തിലും പോയിടിച്ചത് സ്കൂട്ടര്‍ ഉടമസ്ഥനെ ഞെട്ടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘മെയ്ഡ് ഇന്‍ ചൈന’ സ്കൂട്ടറില്‍ നിന്നും ഇത്രയേ പ്രതീക്ഷിക്കാവു എന്നാണ് ഒരു വിരുതന്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ