മാധ്യമപ്രവർത്തകനെ ഇംഗ്ലീഷ് പഠിക്കുന്ന വിവാദ ആൾദൈവം രാധേ മായുടെ വിഡിയോ കണ്ട് ചിരിക്കുകയാണ് സോഷ്യൽ മീഡിയ. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് തന്റെ ഇംഗ്ലീഷിലെ പരിഞ്ജാനം രാധേ മാ പുറത്തെടുത്ത്. ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകനെ താൻ പറയുന്നത് തർജിമ ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു. ആ വെല്ലുവിളിയിൽതന്നെ രാധേ മായുടെ ഇംഗ്ലീഷ് പരിഞ്ജാനത്തെക്കുറിച്ച് ബോധ്യപ്പെടും. ഇംഗ്ലീഷിൽനിന്നും ഹിന്ദിയിലേക്ക് തർജിമ ചെയ്യുമോ എന്നാണ് രാധേ മാ വെല്ലുവിളിച്ചത്. പക്ഷേ translate എന്ന വാക്കിനുപകരം “transfer” എന്ന വാക്കാണ് രാധേ മാ ഉപയോഗിച്ചത്.

വാർത്താ സമ്മേളനത്തിനിടയിൽ രാധേ മാ മാധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു. രാധേ മായ്‌ക്കെതിരായ കേസുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആരംഭിച്ചതോടെയാണ് വാർത്താ സമ്മേളനത്തിൽ രാധേ മാ പൊട്ടിത്തെറിച്ചത്. കസേരയില്‍നിന്നു ചാടിയെണീറ്റു മാധ്യമപ്രവര്‍ത്തകനോടു ഗര്‍ജിച്ചു. ഒടുവില്‍ അനുയായികള്‍ ഇടപെട്ടാണു രാധേ മായെ തണുപ്പിച്ചത്‌. “എനിക്കെതിരേ അത്തരം ആരോപണമൊന്നുമില്ല. പിന്നെ നിങ്ങളെന്തെിനാണ്‌ അങ്ങനെയൊക്കെ ചോദിക്കുന്നത്‌”- ചോദ്യശരമെയ്‌ത മാധ്യമപ്രവര്‍ത്തകനോടു പൊട്ടിത്തെറിച്ചുകൊണ്ടുള്ള രാധേ മായുടെ മറുചോദ്യം ഇതായിരുന്നു. കൽക്കി മഹോത്സവത്തിനെത്തിയതായിരുന്നു വിവാദ ആൾ ദൈവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ