/indian-express-malayalam/media/media_files/2025/12/10/flight-crash-2025-12-10-10-40-45.jpg)
എഐ നിർമിത ചിത്രം
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഹൈവേയിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചെറുവിമാനം കാറിലിടിച്ച് അപകടം. ഫ്ലോറിഡയിലെ ഇന്റർസ്റ്റേറ്റ്-95 ഹൈവേയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന സ്ത്രീക്ക് പരിക്കേറ്റു.
എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനം ഹൈവേയിലേക്ക് ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിമാനം റോഡിലൂടെ പോവുകയായിരുന്ന കാറിനു മുകളിലേക്ക് ലാൻഡു ചെയ്യുകയായിരുന്നു.
WATCH: Small plane crashes into car while landing on I-95 in Brevard County, Florida pic.twitter.com/WpAFd2INs4
— BNO News Live (@BNODesk) December 9, 2025
അപകടത്തിൽ കാർ ഓടിച്ചിരുന്ന 57-കാരിക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയ്ക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്ന് ഫോക്സ് 13 ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരനും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Also Read: ഇൻഡിഗോയ്ക്ക് മുട്ടൻ പണി; വിമാന സർവീസുകൾ വെട്ടിക്കുറച്ച് ഡിജിസിഎ
'ബീച്ച്ക്രാഫ്റ്റ് 55' എന്ന ഇരട്ട എഞ്ചിനുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. മെറിറ്റ് ഐലൻഡിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരുന്നു വിമാനം. പറക്കലിനിടെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അടിയന്തര ലാൻഡിങ്ങിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാനം കാറിലിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Read More: സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയും വിനയായി; സർവ്വീസ് പ്രതിസന്ധിയുടെ കാരണങ്ങൾ നിരത്തി ഇൻഡിഗോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us