മലപ്പുറം: ‘സാമ്രാജ്യത്വം തുലയട്ടെ, രക്തസാക്ഷികള്‍ സിന്ദാബാദ്, പുതിയൊരു ഇന്ത്യ പിറക്കട്ടെ, ഇൻക്വിലാബ് സിന്ദാബാദ്, ഇൻക്വിലാബ് സിന്ദാബാദ്’ മുത്തച്ഛന്റെ തോളിലിരുന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയാണ് കൊച്ചു പയ്യന്‍. വാക്കുറച്ചിട്ടുപോലുമില്ലെങ്കിലും ഈ മുദ്രാവാക്യം വിളിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയായ രണ്ടര വയസ്സുകാരന്‍ ഷനാന്റെ മുദ്രാവാക്യം വിളിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുത്തച്ഛന്റെ തോളിലിരുന്നാണ് ഷനാന്റെ മുദ്രാവാക്യം വിളി. സമ്മേളനത്തിനിടെ പതാക-കൊടിമര ജാഥകള്‍ ടൗണ്‍ഹാള്‍ മുറ്റത്തെത്തിയപ്പോഴാണ് സംഭവം.

മൈക്കിലൂടെ കേട്ട മുദ്രാവാക്യം ഷനാന്‍ ഏറ്റു വിളിക്കുകയായിരുന്നു. പറയുന്നത് വ്യക്തമല്ലെങ്കിലും അതിലെ കുട്ടിത്തവും കൗതുകവും മുദ്രാവാക്യത്തെ ഹിറ്റാക്കി മാറ്റുകയായിരുന്നു. കൂടെയുള്ള ആരോ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

ഡോക്ടര്‍മാരായ ഷമീമിന്റേയും ഷംനീഷയുടേയുമാണ് മകനാണ് ഷനാന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ