scorecardresearch
Latest News

മുതിര്‍ന്ന ആരാധകന്റെ കാല്‍തൊട്ട് വന്ദിച്ച് നീരജ് ചോപ്ര; എളിമയെ പുകഴ്ത്തി നെറ്റിസണ്‍സ്; വീഡിയോ

പ്രായമായവരെ ബഹുമാനിക്കുന്ന നീരജിന്റെ ശൈലിയെ ഇന്ത്യന്‍ സംസ്കാരത്തോട് ചിലര്‍ ചേര്‍ത്തു വയ്ക്കുകയും ചെയ്തു

neeraj chopra

സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു നീരജ് ചോപ്രയ്ക്ക്. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്ത് നീരജിനെ വരവേല്‍ക്കാന്‍ കുറച്ച് ആരാധകരുമുണ്ടായിരുന്നു. തിരക്കിനിടയിലും എല്ലാവരേയും ആഭിവാദ്യം ചെയ്താണ് നീരജ് മടങ്ങിയത്.

എന്നാല്‍ ആരാധകരുടെ കൂടെയുണ്ടായിരുന്നു പ്രായമായൊരാളുടെ കാലില്‍ തൊട്ട് വന്ദിച്ച നീരജിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കുമ്പോഴും നീരജ് താന്‍ എന്താണോ അതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രായമായവരെ ബഹുമാനിക്കുന്ന നീരജിന്റെ ശൈലിയെ ഇന്ത്യന്‍ സംസ്കാരത്തോട് ചിലര്‍ ചേര്‍ത്തു വയ്ക്കുകയും ചെയ്തു.

ഡയമണ്ട് ലീഗില്‍ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേര്‍സിന് പിന്നിലായാണ് നീരജ് ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളില്‍ നീരജെത്തുന്നത്. പാവോ നുര്‍മി ഗെയിംസില്‍ 89.30 മീറ്ററായിരുന്നു നീരജ് എറിഞ്ഞത്. എന്നാല്‍ ഡയമണ്ട് ലീഗില്‍ 89.94 ആക്കി തന്റെ റെക്കോര്‍ഡ് പുനസ്ഥാപിക്കാന്‍ ഒളിംപിക് ജേതാവിനായി.

Also Read: ഒരു ഓവറില്‍ 35 റണ്‍സ്; ബ്രോഡിനെ അടിച്ച് തൂഫാനാക്കി ‘ബൂം ബൂം’ ബുംറ; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Video of neeraj chopra touching feet of senior fan wins heart

Best of Express