scorecardresearch

സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ

കാർ വേഗതയിൽ പോകുമ്പോൾ കുട്ടി കാറിന് മുകളിൽ കിടക്കുന്നതും മറ്റൊരു യുവാവ് കാറിന് പിന്നാലെ ഓടുന്നതും വൈറൽ വീഡിയോയിൽ കാണാം

കാർ വേഗതയിൽ പോകുമ്പോൾ കുട്ടി കാറിന് മുകളിൽ കിടക്കുന്നതും മറ്റൊരു യുവാവ് കാറിന് പിന്നാലെ ഓടുന്നതും വൈറൽ വീഡിയോയിൽ കാണാം

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
man driving sports car with child on roof

ചിത്രം: ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആളുകൾ ഏതറ്റം വരെയും പോകുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള ഒരു വീഡിയോ. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ഏരിയയിൽ ആഡംബര സ്പോർട്സ് കാറിന്റെ മുകളിൽ ചെറിയ കുട്ടിയെ കിടത്തി കാർ ഓടിച്ചു പോകുന്നയാളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത്. 

Advertisment

കാർ വേഗതയിൽ പോകുമ്പോൾ കുട്ടി കാറിന് മുകളിൽ കിടക്കുന്നതും മറ്റൊരു യുവാവ് കാറിന് പിന്നാലെ ഓടുന്നതും വീഡിയോയിൽ കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗ്രേറ്റർ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഓടിച്ചിരുന്ന ഗൗർ സിറ്റി നിവാസിയായ അങ്കിത് പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 117 പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ചാറ്റ്ജിപിടിയെ ട്രോളിയാണ് വീഡിയോ; എല്ലാവരും ശ്രദ്ധിക്കുന്നത് മണിച്ചേട്ടനെ!

യുവാവിന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഭാവിയിൽ സമാനമായ അഭ്യാസങ്ങൾ ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും നോയിഡ സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശക്തി മോഹൻ അവസ്തി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു..

Also Read: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ

സംഭവത്തിന്റെ കൃത്യമായ തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച ശേഷം പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഏകദേശം ഒരു വർഷം മുൻപ് നടന്ന സംഭവമാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടെ വൈറലാവുകയായിരുന്നു. 

Read More: ജെഡിയായി നടപ്പിൻ നായകൻ; സൂര്യയുടെ 'മാസ്റ്ററി'ന് കൈയ്യടിച്ച് ആരാധകർ; വീഡിയോ

Viral Video Noida Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: