തെങ്ങിനു മുകളിലൊരു പൊരിഞ്ഞ പോരാട്ടം; പൊലീസുകാരന്റെ വീഡിയോക്ക് എട്ട് കോടിയിലധികം കാഴ്ചക്കാര്‍

ഈ വര്‍ഷം കേരള സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ രതീഷ് എടുത്ത ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്

Instagram, Viral Video
Photo: Instagram/ Ratheesh Rajan

കൊച്ചി: ഉടുമ്പും എരണ്ട പക്ഷിയും തമ്മില്‍ കടിപിടി കൂടുന്നത് എത്ര പേര്‍ നേരിട്ട് കണ്ടിട്ടുണ്ട് ? അധികം പേരൊന്നും തന്നെ കാണാന്‍ വഴിയില്ല. അപൂര്‍വമായി ഉണ്ടാകുന്ന കാഴ്ചകളാണല്ലൊ ഇതെല്ലാം. പക്ഷെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയോട് കമ്പമുള്ള രതീഷ് രാജൻ എന്ന പൊലീസുകാരന്‍ ഇവരുടെ സംഘട്ടനം നേരില്‍ കാണുകയും ക്യാമറയില്‍ അത് പകര്‍ത്തുകയും ചെയ്തു.

രതീഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഉടുമ്പും എരണ്ട പക്ഷിയും തമ്മിലുള്ള സംഘട്ടനത്തിന്റെ റീല്‍സും പങ്കു വച്ചു. ഒന്നും രണ്ടുമാല്ല എട്ട് കോടിയിലധികം പേരാണ് റീല്‍സ് ഇതുവരെ കണ്ടത്. ആദ്യം സംഘട്ടനത്തിന്റെ ചിത്രമായിരുന്നു രതീഷ് പങ്കുവച്ചത്. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ വീഡിയോയും പോസ്റ്റ് ചെയ്തു.

ഈ വര്‍ഷം കേരള സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ രതീഷ് എടുത്ത ഉടുമ്പും എരണ്ട പക്ഷിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ രതീഷ് എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാച്ചുമതല വഹിക്കുകയാണ് നിലവില്‍.

Also Read: കാക്കും കരങ്കള്‍ക്ക് പേര്‍ രാജേശ്വരി, മൃതപ്രായനായ ചെറുപ്പക്കാരനെ തോളിലേറ്റിയ വനിതാ പോലീസ് ഇതാ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Video of lizard and whistling duck fight gone viral ratheesh rajan

Next Story
കാക്കും കരങ്കള്‍ക്ക് പേര്‍ രാജേശ്വരി, മൃതപ്രായനായ ചെറുപ്പക്കാരനെ തോളിലേറ്റിയ വനിതാ പോലീസ് ഇതാChennai rain, Woman cop, police officer, TP Chatram, Rajeswari, Inspector, Kilpauk cemetery, floods, rains, Chennai, man, unconscious, water logged, inundated, soaker, Kilpauk medical college, hospital, ICU,Weather, weather forecast, Climate, cyclone, depression, rain, wind,Weather in Chennai, chennai weather, rain in chennai, chennai rain, Tamil Nadu rain, Tamil Nadu depression
The moderation of comments is automated and not cleared manually by malayalam.indianexpress.com