കഴിവുളളവരെ അങ്ങനെ വെറുതെ വിടുന്നവരല്ല സോഷ്യൽ മീഡിയ. അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ സോഷ്യൽ മീഡിയ കഴിഞ്ഞിട്ടേ മറ്റ് അവാര്‍ഡ് കമ്മിറ്റിക്കാരുളളൂ. പല തരത്തിലുളള കഴിവുളളവരുടെ വീഡിയോകളും ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ എല്ലാ കാലത്തും സോഷ്യൽ മീഡിയയിലൂടെ പുറംലോകം കണ്ടിട്ടുണ്ട്. പലരും പലപ്പോഴും നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരുടെ ഇഷ്ടതാരങ്ങളായും മാറിയിട്ടുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി മനോഹരമായി പാട്ട് പാടിയ വീട്ടമ്മയുടെ വീഡിയോ ആണ് വൈറലായി മാറിയത്. മകന് വേണ്ടി വെളളം ചൂടാക്കുന്നതിനിടെയാണ് അമ്മ പാട്ട് പാടുന്നത്. മകന്‍ നിര്‍ബന്ധിച്ചതിന് ശേഷമാണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട് പാടിയത്.

തനിക്ക് പ്രായമായെന്നും ഇപ്പോള്‍ പാട്ട് പാടില്ലെന്നും അമ്മ പറഞ്ഞെങ്കിലും മകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പാട്ട് പാടിയതിന് ശേഷം ‘പാടിയാല്‍ താന്‍ കരഞ്ഞ് പോകുമെന്നും’ വീട്ടമ്മ പറയുന്നുണ്ട്. ‘ഇത് പാട്ടല്ല, ജീവിതമാണ്. ഓരോരുത്തരുടേയും ജീവതമാണത്. ആരേയും ജീവിതത്തില്‍ ചതിക്കാന്‍ പാടില്ല,’ എന്നും വീട്ടമ്മ പറയുന്നുണ്ട്. ഭൂതകാലത്തിലെ പ്രണയനഷ്ടം ആ വീട്ടമ്മയുടെ പാട്ടിലും വാക്കിലും ഉണ്ടെന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ സംസാരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook