Latest News

ഓമനച്ചേട്ടനെ അവസാനമായി കാണാൻ ഓടിയെത്തി ഗജവീരൻ ബ്രഹ്മദത്തൻ; കണ്ണീരണിയിച്ച് വിടപറയൽ-വീഡിയോ

തന്റെ പാപ്പാനെ അവസാനമായി കാണാൻ എത്തിയ ആനയുടെ ദൃശ്യങ്ങൾ ഒരു നൊമ്പരക്കാഴ്ചയാവുകയാണ്

Viral Video, Tusker, Elephant, Elephant Video, Kerala Elephant Video, Omanachettan, Mahout, Brahmadathan, Video, ഓമനച്ചേട്ടൻ, പാപ്പാൻ, ബ്രഹ്മദത്തൻ, ആന, വീഡിയോ, malayalam news, kerala news, ie malayalam

കോട്ടയം: അന്തരിച്ച പാപ്പാൻ ഓമനച്ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ഗജവീരൻ ബ്രഹ്മദത്തൻ. ഓമനച്ചേട്ടന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബ്രഹ്മദത്തൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രണ്ടര പതിറ്റാണ്ടോളമായി ബ്രഹ്മദത്തനൊപ്പമുണ്ടായിരുന്നു കോട്ടയം കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ കുന്നക്കാട്ടിൽ ദാമോദരൻ നായർ (73) എന്ന ഓമനച്ചേട്ടൻ.

ആന തന്റെ പാപ്പാനെ അവസാനമായി കാണാൻ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. വീട്ടുമുറ്റത്തെത്തി ഓമനച്ചേട്ടനെ നോക്കിനിൽക്കുന്ന ബ്രഹ്മദത്തനെ ഈ വീഡിയോയിൽ കാണാം. ഒടുവിൽ തന്റെ തുമ്പിക്കൈയുയർത്തി ആദരാഞ്ജലി നൽകിയ ശേഷമാണ് ബ്രഹ്മദത്തൻ മടങ്ങിപ്പോയത്.

ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി പേരെ കണ്ണീരണിയിച്ച കാഴ്ചയായി അത് മാറി. നിരവധി പേർ തങ്ങളുടെ ദുഖവും വേദനയുമെല്ലാം കമന്റുകളിൽ അറിയിക്കുകയും ചെയ്തു.

“ആദരാഞ്ജലികൾ. മൃഗങ്ങളിൽനിന്ന് മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നു എന്ന ഒരു താക്കീതാണീ ആന പകർന്നു നൽകിയത്. ആ ആനയുടെ മര്യാദപൂർവ്വമായ പെരുമാറ്റം, ആ തിരികെ പോകുമ്പോഴുള്ള കാൽവെപ്പുകൾ എല്ലാം…..എല്ലാം… ശ്വാസമടക്കി കണ്ടിരുന്നു… അത്രയും സമയം ആ സഹോദരനുവേണ്ടി അറിയാതെ പ്രാർത്ഥിച്ചുപോയി…” എന്നാണ് ഒരാൾ ഈ വീഡിയോക്ക് താഴെ കമന്റ് നൽകിയത്.

ഈ കാഴ്ച്ച കാണാൻ പറ്റുന്നില്ലെന്നും അത്രക്കും കരഞ്ഞുപോയെന്നും പലരും അഭിപ്രായപ്പെട്ടു. ഇത് കാണുന്നവർ ഇത്തിരി സ്നേഹവും കരുണയും ആ മിണ്ടാപ്രാണികളോടും കാണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

15ാം വയസ്സിൽ പാപ്പാനായി ജോലിക്കിറങ്ങിയ ഓമനച്ചേട്ടൻ ആറു പതിറ്റാണ്ടിലധികം ഈ രംഗത്ത് പ്രവർത്തിച്ചു. 25 വർഷമായി ഓമനച്ചേട്ടന് ഒപ്പമുണ്ട് ബ്രഹ്മദത്തൻ.

രോഗ ബാധയെത്തുടർന്നാണ് ഓമനച്ചേട്ടൻ അന്തരിച്ചത്. ഏതാനും ദിവസം മുൻപ് അദ്ദേഹത്തിന് അർബുദ ബാധ സ്ഥിരീകരിച്ചിരുന്നു. കീമോ തെറാപ്പി അടക്കമുള്ള ചികിത്സകൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Video of elephant brahmadathan last tributes to mahout omanachettan

Next Story
രാഷ്ട്രീയം മുതൽ പൊറോട്ടയുടെ ആത്മസംഘർഷം വരെ, മലയാളികളുടെ ക്ലബ്ബ് ഹൗസ് ചർച്ചകളും ട്രോളുകളുംClubhouse, Clubhouse trolls, Clubhouse malayalam trolls, Clubhouse discussion, Clubhouse funny discussions, ക്ലബ്ഹൗസ്, Voice Chat Room, വോയ്‌സ് ചാറ്റ് റൂം Mobile App, മൊബൈൽ ആപ്പ് Social Media, Audio App, ഓഡിയോ ആപ്പ്, Live Discussion, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X