”വിശക്കുനെന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ചോറു കൊണ്ടുവന്നത്, മുഴുവന്‍ തൂത്ത് വാരി കഴിച്ചോ, കാശ് കൊടുത്ത് വാങ്ങുന്നതാ,” ഡയലോഗ് കേട്ടിട്ട് ഏതോ അമ്മ കുഞ്ഞിനെ ചോറൂട്ടാന്‍ ശ്രമിക്കുകയാണെന്ന് കരുതിയോ? എന്നാല്‍ തെറ്റി. സംഗതി നേരെ തിരിച്ചാണ്. ഒരു മകള്‍ തന്റെ അച്ഛനെ ചോറൂട്ടുന്നതാണ് സംഭവം.

അച്ഛനെ ചോറൂട്ടുന്ന സവ്യ എന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായി മാറിയിരിക്കുന്നത്. ചോറു തിന്നാന്‍ മടി കാണിച്ച അച്ഛനെ പ്ലെയിറ്റിലെ മുഴുവന്‍ ചോറും വഴക്ക് പറഞ്ഞ് തന്നെ കഴിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കു.

കഴിഞ്ഞ വ്യാഴാഴ്ച്ച ഗസല്‍ സോമന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും അപ്പ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് 2.8 മില്യണ്‍ ആളുകളാണ്. ചോറു കഴിക്കാന്‍ മടി കാണിക്കുന്ന അച്ഛന്റേയും അച്ഛനെ കൊണ്ട് മുഴുവന്‍ ചോറും കഴിപ്പിക്കുന്ന മകളുടേയും വീഡിയോ കാണുന്നവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്.

വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ