scorecardresearch
Latest News

‘ഡ്രാക്കുള വരുന്നു..’; അതിശയിപ്പിച്ച് വവ്വാലുകളുടെ കൂട്ടപ്പറക്കല്‍, വീഡിയോ

പുകപടലങ്ങള്‍ ആകാശത്ത് ദൃശ്യമാകുന്ന രീതിയിലാണ് വവ്വാലുകള്‍ മിനിറ്റുകളോളം കൂട്ടമായി പറന്നകലുന്നത്

‘ഡ്രാക്കുള വരുന്നു..’; അതിശയിപ്പിച്ച് വവ്വാലുകളുടെ കൂട്ടപ്പറക്കല്‍, വീഡിയോ

ഒരുപാട് നിഗുഢതകള്‍ മനുഷ്യര്‍ കെട്ടി ഏല്‍പ്പിച്ചിരിക്കുന്ന സസ്തനികള്‍ ഒന്നാണ് വവ്വാലുകള്‍. രാത്രികാല സഞ്ചാരികളായ ഇക്കൂട്ടരെ പലപ്പോഴും അമാനുഷിക ശക്തികളുമായാണ് ചേര്‍ത്ത് വായിക്കുന്നത്. എന്നാല്‍ പകല്‍ സമയത്ത് ഒരു ഗുഹയില്‍ നിന്ന് പതിനായിരക്കണക്കിന് വവ്വാലുകള്‍ ഒരുമിച്ച് പറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ദിവസം വ്യക്തമല്ല. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഒരു കാറില്‍ നിന്നാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പുകപടലങ്ങള്‍ ആകാശത്ത് ദൃശ്യമാകുന്ന രീതിയിലാണ് വവ്വാലുകള്‍ മിനിറ്റുകളോളം കൂട്ടമായി പറന്നകലുന്നത്. മെക്സിക്കോയിലെ വവ്വാലുകളുടെ ഗുഹ എന്ന അറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വന്നിട്ടുണ്ട്. എഴുത്തുകാരനായ (ശാസ്ത്ര വിഭാഗം) മാറ്റ് റിഡ്‌ലി വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു. അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിശേഷണം. വീഡിയോ ഇതിനോടകം 30 ലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ മാത്രം കണ്ടത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Video of bat swarming stuns netizens viral

Best of Express