റാംപിൽ താരമായി കുഞ്ഞു മോഡൽ; വൈറലായി വീഡിയോ

ഫൊട്ടോഗ്രാഫറായ ക്രിസ്റ്റൻ വീവർ പങ്കുവച്ച വീഡിയോ ആദ്യം ടിക് ടോകിലൂടെയും പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയുമാണ് വൈറലായത്

toddler ramp walk, toddler impressive catwalk, florida girl stunning catwalk, viral video, cute children videos, ie malayalam

മനോഹരമായ ചുവടുകൾ കൊണ്ട് റാംപുകൾ കീഴടക്കുന്ന അതിസുന്ദരിമാരായ നിരവധി മോഡലുകളെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയെ വിസ്മയിപ്പിക്കുന്നത് റാംപ് വാക്ക് ചെയ്യുന്ന ഒരു കുരുന്ന് മോഡലാണ്.

ഫ്ലോറിഡക്കാരിയായ ബ്രിയാന കാസ്റ്റാഗ്ന എന്ന കൊച്ചു സുന്ദരിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പിങ്ക് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ചു ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെ ആത്മവിശ്വാസത്തോടെ റാംപിലൂടെ നടന്നു വരുന്ന ഒബ്രിയാന പകുതിക്ക് വെച്ചു നിന്നു ക്യാമറക്ക് പോസ് ചെയ്യുന്നതും കാണാം.

ഫൊട്ടോഗ്രാഫറായ ക്രിസ്റ്റൻ വീവർ പങ്കുവച്ച വീഡിയോ ആദ്യം ടിക് ടോകിലൂടെയും പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയുമാണ് വൈറലായത്. “ഇത് ഇത്ര വൈറലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഓബ്രിയാന ഒരു മാലാഖയാണ്, അവൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്!” വീവർ കുറിച്ചു.

റാംപിലൂടെയുള്ള മകളുടെ നടത്തം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നാണ് അമ്മ ഡെബി കാസ്റ്റാഗ്ന പറഞ്ഞത്. 2021ലെ വേൾഡ്സ് പെർഫെക്ട് ടോഡ്ലർ വിജയി കൂടിയായ ഒബ്രിയാനയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. “ഷോ സ്റ്റോപ്പറാണെന്നും” ശരിക്കും മോഡലുകൾ ഇത് കണ്ടു പഠിക്കുന്നുണ്ടാകും എന്ന രസകരമായ കമന്റുകൾ ഉൾപ്പടെ വരുന്നുണ്ട്.

Also read: ‘ഹീ ഈസ് മൈ സണ്‍’, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി രാജമ്മ; ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധി

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Video of a toddler walking down the ramp delights all online

Next Story
പഞ്ചാബി പഠിച്ചോ എന്ന് പ്രധാനമന്ത്രി, രസകരമായ മറുപടിയുമായി ശ്രീജേഷ്Tokyo Olympics India, Indian Olympic medal winners, PR sreejesh, Modi interaction, Modi with olympic medalist, PR Sreejesh Hockey, Indian hockey team, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express