ഏതെങ്കിലും ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ തന്നെ നമ്മളിൽ പലർക്കും തല കറങ്ങും.

രണ്ട് കെട്ടിടത്തിന് ഇടയിൽ കെട്ടിയ കയറിലൂടെ ഒരാൾ നടക്കുന്നുവെന്ന് കരുതുക. കയർ പൊട്ടിപ്പോയാൽ എന്താകും സ്ഥിതി ? സമാനമായ നിലയിൽ ഉയരത്തിൽ നിന്ന് ചാടുന്നയാളുടെ പാരച്യൂട്ട് കൃത്യമായി തുറക്കാതെ വന്നാലോ?

അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത്. സാഹസികനായ യുവാവ് 24 നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്നു. പുറത്ത് കെട്ടിവച്ച പാരച്യൂട്ടിലായിരുന്നു അയാളുടെ വിശ്വാസം. എന്നാൽ പാരച്യൂട്ട് തുറക്കുന്നില്ല.

കാഴ്ച കണ്ടുനിന്നവർ അപകടം പ്രതീക്ഷിച്ച് നിൽക്കെ യുവാവ് സുരക്ഷിതനായി നിലത്തിറങ്ങുന്നതാണ് വീഡിയോ. നിസാരമായി പരുക്കേറ്റിരുന്നെങ്കിലും യുവാവ് മരണനിമിഷത്തെ മറികടന്നുവെന്നാണ് വ്യക്തമാകുന്നത്.

ദി സൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ സംഭവം നടന്നത് സ്വീഡനിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ