എം 80-യില്‍ പറക്കുന്ന രണ്ട് സ്ത്രീകള്‍, ഒപ്പം 1989-ല്‍ പുറത്തിറങ്ങിയ നാടുവാഴികള്‍ എന്ന ചിത്രത്തിലെ രാവില്‍ പൂന്തേന്‍ എന്ന ഗാനവും. ഈ ഒന്നൊന്നര കോമ്പിനേഷനിലെത്തിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇടുങ്ങിയ ടാറിട്ട റോഡിലൂടെയാണ് ഇരുവരും ആസ്വദിച്ച് യാത്ര ചെയ്യുന്നത്. ഷബീര്‍ സ്യെദ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടി ഓടിക്കുന്ന സ്ത്രീ സാരിയാണ് ഉടുത്തിരിക്കുന്നത്, പിന്നാലിയി ഇരിക്കുന്നയാള്‍ ചുരിദാറും.
വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് മനസിലാക്കിയ ഇരുവരും കൈ വീശിക്കാണിക്കുകയും ഫ്ലൈയിങ് കിസും നല്‍കുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ അത്യാവശ്യം വേഗത്തിലാണ് ഇരുവരുടേയും യാത്ര.
പറക്കുന്ന ഉമ്മകൾ തന്നു പറന്നു പോകുന്ന രണ്ടു വാനമ്പടികൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം വ്യക്തമല്ല. തമിഴ്നാട്ടില്‍ എവിടെയൊ ആണെന്നാണ് ഭൂപ്രകൃതിയില്‍ നിന്ന് മനസിലാകുന്നത്.
പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.