ചൈനയിലെ ഹൻയിൻ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ 40 ലധികം ഇലക്ട്രോണിക് ബൈക്കുകളാണ് കത്തിയമർന്നത്. തീപിടിത്തത്തിനു പിന്നിൽ ഒരു ആൺകുട്ടിയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽനിന്ന് അധികൃതർ പിന്നീട് കണ്ടെത്തി.

പാർക്കിങ് കോംപ്ലെക്സിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ ഒന്നിനു മുകളിൽവച്ച് ആൺകുട്ടി ഒരു മെഴുകുതിരി കത്തിച്ചു. അതിനുശേഷം സിനിമയിൽ കാണുന്നപോലെ കുംഫു ആക്ഷൻ കാട്ടി തീ അണക്കാൻ നോക്കി. കൈകൾ ഉപയോഗിച്ച് മെഴുകുതിരി അണയ്ക്കുകയായിരുന്നു ആൺകുട്ടിയുടെ ലക്ഷ്യം. പക്ഷേ എത്ര ശ്രമിച്ചിട്ടും തീ അണഞ്ഞില്ല. ഒടുവിൽ താൽപര്യം പോയ കുട്ടി മെഴുകുതിരി അണയ്ക്കാതെ അവിടെനിന്നും പോയി. കുറച്ചുകഴിഞ്ഞപ്പോൾ മെഴുകുതിരി കത്തിച്ചു വച്ചിരുന്ന ബൈക്കിന് തീപിടിച്ചു. പിന്നാലെ 40 ഓളം ബൈക്കുകളും കത്തി.

സംഭവത്തിനു പിന്നാലെ നോർത്ത്‌വെസ്റ്റ് ചൈനയിലെ ഷാങ്ഹായ് പ്രൊവിൻസിൽ താമസിക്കുന്ന കുട്ടിയുടെ മാതാപിതാക്കളെ അധികൃതർ സമീപിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ