scorecardresearch

സ്റ്റേഷനിൽ പ്രതിയുടെ പ്രണയഗാനം; പരിഭവം അലിഞ്ഞ് പരാതിക്കാരി

നാടകീയ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ചത് ഐപിഎസ് ഓഫീസർ

ഇണക്കമുള്ളിടത്ത് പിണക്കവുമുണ്ട്. ശക്തമായ പ്രണയങ്ങളിൽ പിണക്കങ്ങൾക്ക് മൂർച്ച കൂടും. പങ്കാളിയുടെ ചെറിയ തെറ്റുകൾ പോലും വലിയ തർക്കങ്ങളായെന്ന് വരാം. പക്ഷെ പിണക്കം മൂർച്ഛിച്ച് പൊലീസ് കേസായാലോ? എന്തുചെയ്യും? അത്തരത്തിലൊരു കേസാണ് ഝാൻസി പൊലീസ് സ്റ്റേഷനിൽ തീർപ്പാക്കിയത്.

തന്നോട് പിണങ്ങി ഝാൻസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഭാര്യയെ പാട്ടുപാടി ഇണക്കിയിരിക്കുകയാണ് ഭർത്താവ്. മാസങ്ങൾക്ക് മുൻപ് നൽകിയ പരാതി തീർപ്പാക്കാൻ സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ. ഡൽഹി പൊലീസിലെ ഐപിഎസ് ഓഫീസറായ മധുർ വർമ്മ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കൂട്ടുചേരലിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Video man serenades to wife who had filed a case against him at jhansi police station and gets a surprising response