അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് സ്നേഹം ഏറെ പ്രശസ്തമാണ്. ഏഷ്യാ യാത്രയ്ക്കിടെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമൊത്ത് അദ്ദേഹം കസൂമി കണ്‍ട്രി ക്ലബ്ബില്‍ ഗോള്‍ഫ് കളിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ കളിക്കിടെ വീണുപോയ ആബേയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വെളുത്ത സ്വൈറ്റര്‍ ധരിച്ചാണ് ആബേ ഗോള്‍ഫ് കളിക്കാനെത്തിയത്. ബങ്കറില്‍ നിന്നും തിരികെ കയറാന്‍ ശ്രമിക്കവെയാണ് അദ്ദേഹം കാല്‍തെന്നി വീണത്. ഇതേസമയം ട്രംപ് തിരിച്ച് നടന്നത് കൊണ്ട് തന്നെ സംഭവം ശ്രദ്ധിച്ചില്ല. ആരെങ്കിലും കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹം ചാടി എഴുന്നേല്‍ക്കുകയും ചെയ്തെങ്കിലും മുകളില്‍ ഒരാള്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ജാപ്പനീസ് വാര്‍ത്താ ചാനലിന്റെ ഹെലികോപ്ടര്‍ ക്യാമറയിലാണ് സംഭവം റെക്കോര്‍ഡ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ