ന്യൂഡല്‍ഹി : മദ്യപിച്ച് ലക്കുകെട്ട് നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത പൊലീസുകാരന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. മധ്യപ്രദേശിലെ തികംഗഡിലെ കളക്ടറേറ്റിലെ ട്രഷറി ഓഫീസിന് മുന്നിലാണ് യൂണിഫോം ധരിച്ച പോലീസുകാരന്‍ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കഷ്ടപ്പെടുന്നത്.

ഏറെ നേരെ പരിശ്രമത്തിനുള്ളില്‍ പരാജിതനായ് വീഴുന്ന പൊലീസുകാരന്റെ വീഡിയോ 24 സെകണ്ട് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്.

വീഡിയോ ഫോണില്‍ പകര്‍ത്തിയ ആളുടെ ശബ്ദവും അതിനിടയില്‍ കേള്‍ക്കാം “എന്തിനാണ് നിങ്ങള്‍ നിങ്ങളോട് തന്നെ ഇത് ചെയ്യുന്നത്” എന്നാണ് അയാള്‍ ചോദിക്കുന്നത്. അടിതെറ്റി വീണ പൊലീസിനെ പിടിച്ചുയര്‍ത്താനായ് മറ്റൊരു കാഴ്ചക്കാരന്‍ പോകുന്നതായും വീഡിയോയില്‍ കാണാം. വീഡിയോയില്‍ കാണുന്ന പൊലീസുകാരനെ പിന്നീട് സസ്പെന്‍ഡ് ചെയ്തതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ