മധ്യപ്രദേശില്‍ നിന്നുളള ഒരു പ്രൊഫസറുടെ ഡാന്‍സ് വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയത്. സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറായിരുന്നു ബോളിവുഡ് ഗാനത്തിനൊത്ത് നൃത്തം ചെയ്ത് ശ്രദ്ധേയനായത്. ഗോവിന്ദയുടെ ചുവടുകളെ അതേപടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാര്യയേയും വേദിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്.

വ്യാഴാഴ്‌ചയാണ് വീഡിയോ വൈറലായി മാറിയത്. ഒരു വിവാഹവേദിയില്‍ വച്ചായിരുന്നു ഡാന്‍സ്. ഭാര്യയ്ക്ക് മുമ്പില്‍ ഗംഭീരമായി നൃത്തം ചെയ്യുന്ന ഇദ്ദേഹത്തെ കരഘോഷത്തോടെയാണ് കാഴ്‌ചക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഗോവിന്ദ നായകനായ ‘ഗുദ്ഗര്‍സ്’ എന്ന ചിത്രത്തിലെ ‘ആപ്കെ ആ ജാനെ സെ’ എന്ന ഗാനത്തിനാണ് ഇദ്ദേഹം ചുവടുവയ്‌ക്കുന്നത്.

വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ ചുവടുകള്‍ അനുകരിച്ച് നിരവധി പേരാണ് വീഡിയോ തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്നുളള ഒരു യുവതി തയ്യാറാക്കിയ വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സഞ്ജീവ് ശ്രീവാസ്തവയുടെ നൃത്തച്ചുവടുകളെ അതേപടി പകര്‍ത്തുകയാണ് യുവതി. കൂടാതെ മറ്റ് ചിലരും ഇദ്ദേഹത്തിന്റെ നൃത്തച്ചുവടുകളെ പകര്‍ത്തി വീഡിയോ തയ്യാറാക്കി. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ ട്വീറ്റ് ചെയ്തു.

Read More:’പ്രായം വെറും നമ്പർ’, മസിൽപിടിക്കാത്ത മലയാളികളായി ഈ​ ദമ്പതികൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ