നമ്മുടെ എല്ലാവരുടേയും ജീവിതത്തെ സ്വാധീനിക്കുന്ന വ്യക്തിയാണ് അച്ഛന്‍. കുടുംബത്തിന്റെ സന്തോഷവും സുരക്ഷയും ഉറപ്പാക്കുന്ന അദ്ദേഹം ബുദ്ധിമുട്ടേറിയ കാലങ്ങളില്‍ നമ്മുടെ കൈപിടിച്ച് നടത്തുന്നു. അത്തരത്തിലൊരു അച്ഛനാണ് ‘ഈ വര്‍ഷത്തെ മികച്ച അച്ഛനായി’ സോഷ്യല്‍മീഡിയ തിരഞ്ഞെടുത്തത്. കാണികളുടെ മുമ്പില്‍ പേടിച്ച് പോയ കുട്ടിയെ കൈപിടിച്ച് നയിക്കുകയാണ് ഈ സൂപ്പര്‍ കൂള്‍ ഡാഡി.

ബെര്‍മുഡയിലെ സിറ്റി ഹാള്‍ ഓഫ് ഹാമിള്‍ട്ടണിലാണ് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറിയത്.
സഭാകമ്പമുളള കുട്ടിയെ സമാധാനിപ്പിക്കാനായി അവള്‍ക്കൊപ്പം വേദിയില്‍ കയറി നൃത്തം ചെയ്യുന്ന അച്ഛന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ബെല്ല എന്ന് പേരുളള കുട്ടി നൃത്തം തുടങ്ങിയപാടെ പേടിച്ച് കരഞ്ഞു. കൂടെ ഉണ്ടായിരുന്ന യുവതി കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപ്പോഴാണ് നമ്മുടെ കഥാനായകനായ ഡാഡിയുടെ മാസ് എന്‍ട്രി. കൈക്കുഞ്ഞുമായി വേദിയിലെത്തിയ അദ്ദേഹം മകളുടെ കൈപിടിച്ച് നൃത്തം ചെയ്തു.

അച്ഛന്‍ വന്നതോടെ ബെല്ലയും ഉഷാറായി. ഇരുവരും മനോഹരമായാണ് ഒരുമിച്ച് നൃത്തം ചെയ്തത്. മറ്റ് കുട്ടികല്‍ക്കൊപ്പം ഇദ്ദേഹം നൃത്തം ചെയ്യുന്നത് കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാാറുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ