സമൂഹ മാധ്യമങ്ങളില്‍ സോനം കപൂറിന്‍റെയും ആനന്ദ് അഹൂജയുടെയും വിവാഹം മാത്രമല്ല വൈറലായികൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഒരു വധുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീർക്കുന്നത്.
വിവാഹ ആഘോഷ വേളകളില്‍ രസകരമായ പല രംഗങ്ങളും സംഭവിക്കും. തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം ചില തമാശകള്‍ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതും പതിവാണ്. ഇത്തരമൊരു അബദ്ധത്തിലാണ് ചൈനയില്‍ നിന്നുള്ള ഒരു വധു പെട്ടിരിക്കുന്നത്.
യൂറോപ്പിലും മറ്റു പലയിടത്തും കല്യാണത്തിനു ശേഷം തന്‍റെ തോഴിക്ക് വധു പൂച്ചെണ്ട് എറിഞ്ഞു നൽകുന്നത് സാധാരണയായി കാണുന്ന കാഴ്ചയാണ്. എന്നാല്‍ ഇത്തവണ കാര്യം അൽപം കൈ വിട്ടുപോയി. വധു എറിഞ്ഞ പൂച്ചെണ്ട് വേദിയുടെ മേല്‍ക്കൂര തകര്‍ത്തു. വധു എറിഞ്ഞ പൂച്ചെണ്ട് മേല്‍ക്കൂരയില്‍ തട്ടി അതിഥികളുടെ തലയിലേക്ക് പൊളിഞ്ഞു വീഴുകയായിരുന്നു.