scorecardresearch

'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ

നഷ്ടപ്പെട്ട സ്വത്തുക്കൾ തിരികെപ്പിടിച്ച് വീണയോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ഗോപിയെ ആണ് വീഡിയോയിൽ കാണാനാവുക

നഷ്ടപ്പെട്ട സ്വത്തുക്കൾ തിരികെപ്പിടിച്ച് വീണയോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ഗോപിയെ ആണ് വീഡിയോയിൽ കാണാനാവുക

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vettam

ചിത്രം: ഇൻസ്റ്റഗ്രാം

ദിലീപിനെ നായകനാക്കി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ എവർഗ്രീൻ കോമഡി ചിത്രമായിരുന്നു 'വെട്ടം'. 2004ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ഗോപാലകൃഷ്ണൻ എന്ന കഥാപാത്രമായി ദിലീപ് എത്തിയ ചിത്രത്തിൽ വീണ എന്ന തീപ്പെട്ടിക്കൊള്ളിയായി അഭിനയിച്ചത് നടി ഭാവ്ന പാനിയായിരുന്നു. 

Advertisment

ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷമുള്ള ഗോപിയുടെയും വീണയുടെയും ജീവിതമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ആഗ്രഹം പോലെ നഷ്ടപ്പെട്ട സ്വത്തുക്കളെല്ലാം തിരികെപ്പിടിച്ച് വീണയോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ഗോപിയെ ആണ് എഐ വീഡിയോയിൽ കാണാനാവുക.

Also Read: ഇനിയൊരു 'മൂന്നാംപക്കം' വേണ്ട; കടൽ കവർന്ന പാച്ചു ഒടുവിൽ മുത്തച്ഛന് അരികിലേക്ക്; കണ്ണ് നനയിച്ച് വീഡിയോ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "signature_by_aanand" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനകം 1.6 മില്യൺ കാഴ്ചകളാണ് നേടിയത്. ധാരളം കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

Also Read: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

മുഴുനീള കോമഡി ചിത്രമായി തിയേറ്ററുകളിലെത്തിയ വെട്ടത്തിൽ ദിലീപിനൊപ്പം കലാഭവൻ മണി, ഇന്നസെന്റ്, ജനാർദ്ദനൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ജഗദീഷ്, മാമുക്കോയ തുടങ്ങി മലയാള സിനിമയുടെ ഹാസ്യ രാജാക്കന്മാരെല്ലാം ഒന്നിച്ചിരുന്നു. ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്ന് രചന നർവഹിച്ച ചിത്രം, രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കീർത്തി സുരേഷ്‌, രേവതി സുരേഷ്‌കുമാർ എന്നിവർ ചേർന്നാണ് നിർമിച്ചത്.

Read More: ഉച്ചയൂണിന് കായവറുത്തതും ബീഫും! മലയാളികൾക്കിടയിൽ ചൂടുപിടിച്ച് ചർച്ച

Dileep AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: