scorecardresearch

Google Trends: വെനസ്വേലയിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; സംഭവം ഗൂഗിളിൽ തിരഞ്ഞ് ആയിരങ്ങൾ

വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു

വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു

author-image
Trends Desk
New Update
venezuela

ചിത്രം: എക്സ്

വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട്  അമേരിക്കയുടെ വൻ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു.

Advertisment

തലസ്ഥാനമായ കാരക്കാസിനു മുകളിൽ സ്ഫോടനങ്ങളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, പുലർച്ചെ ട്രൂത്ത് സോഷ്യലിലൂടെ ഡൊണാൾഡ് ട്രംപ് ഓപ്പറേഷൻ പ്രഖ്യാപിക്കുകയായിരുന്നു. ആക്രമണം നടന്ന മണിക്കൂറുകൾ പിന്നിടുമ്പോൾ, ഗൂഗിളിൽ സംഭവം തിരഞ്ഞ് ആയിരങ്ങളാണ് എത്തുന്നത്. ഗൂഗിളിന്റെ ഔഗ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം പേരാണ് വെനിസ്വേല ആക്രമണം ഇന്ത്യയിൽ നിന്ന് ഗൂഗിളിൽ തിരഞ്ഞത്. 

Also Read: വെനസ്വേലയിൽ അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നടപടി; പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നാടുകടത്തിയെന്ന് ട്രംപ്

അതേസമയം, യുഎസ് സ്‌പെഷ്യൽ ഫോഴ്‌സായ ഡെൽറ്റ ഫോഴ്‌സ് ആണ് നിക്കോളാസ് മഡുറോയെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതൊരു അത്യുഗ്രൻ ഓപ്പറേഷൻ ആയിരുന്നുവെന്നും കൃത്യമായ പ്ലാനിംഗിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. 

Also Read:വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?

കാരക്കാസ് നഗരത്തിലെ പ്രധാന സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം. ഫ്യൂർട്ടെ ടിയുണ സൈനിക താവളം, ലാ കാർലോട്ട എയർബേസ് തുടങ്ങിയ ഇടങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അമേരിക്കയുടെ 'സാമ്രാജ്യത്വ അധിനിവേശമാണെന്ന്' വെനസ്വേലൻ സർക്കാർ കുറ്റപ്പെടുത്തി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ

Attack Google Us Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: