കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുശേഷവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ആരവം തുടരുകയാണ്. കേരളത്തിലെ സാമുദായിക നേതാക്കൾ തന്നെയാണ് ട്രോളുകളിൽ ഇപ്പോഴും താരങ്ങൾ. കേരളത്തില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് സെക്രട്ടറി ജി. സുകുമാരന്‍ നായരും പലപ്പോഴായി അവകാശപ്പെട്ടിരുന്നു.

ട്രോള്‍ കടപ്പാട്: Baylin Shibu , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: S Nithin‎ Trol, ട്രോള്‍ റിപ്പബ്ലിക്ക്

ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന തരത്തിലുള്ള നിലപാടുകളും അവകാശവാദങ്ങളും ഇരു നേതാക്കളും ഉന്നയിച്ചിരുന്നു. എന്നാല്‍, ഇരു സാമുദായിക സംഘടനകളും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെല്ലാം തിരഞ്ഞെടുപ്പില്‍ തോറ്റത് സംഘടനാ നേതൃത്വത്തിനു തന്നെ നാണക്കേടായി. ഇതിനെയാണ് ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.

Read Also: മലയാളി ചെയ്ത കയ്യബദ്ധം; ബിജെപി തോല്‍വിയില്‍ രാജസേനന്‍

ട്രോള്‍ കടപ്പാട്: Saif Khan Pzmd, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Venugopal J‎ , ട്രോള്‍ റിപ്പബ്ലിക്ക്

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് വെള്ളാപ്പള്ളി നടേശനും  ജി. സുകുമാരന്‍ നായരും ഒന്നിച്ചുനടത്തിയ വാര്‍ത്താസമ്മേളനം ട്രോളന്‍മാരുടെ കയ്യില്‍ കിട്ടിയത്. പിന്നെ പറയണോ പൂരം? ആവുന്ന തരത്തിലെല്ലാം ആ വാര്‍ത്താസമ്മേളനത്തെ ട്രോളുന്ന തിരക്കിലാണ് ട്രോളന്‍മാര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ്.

Read Also: ശരിദൂരമാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ല: സുകുമാരന്‍ നായര്‍

ഒരു ബട്ടണിട്ടാല്‍ 24 മണിക്കൂറിനകം കേരളം മുഴുവന്‍ ചലിപ്പിക്കാന്‍ ശക്തിയുള്ള വേരുള്ള രണ്ട് പ്രസ്ഥാനങ്ങളാണ് എസ്എന്‍ഡിപിയും എന്‍എസ്എസുമെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ചേര്‍ന്ന് പറയുന്ന വീഡിയോയാണിത്. ഏത് രാഷ്ട്രീയക്കാരെയും മര്യാദ പഠിപ്പിക്കാനുള്ള ശക്തിയും ആര്‍ജവവുമുള്ള പ്രസ്ഥാനങ്ങളാണ് എന്‍എസ്എസും എസ്എന്‍ഡിപിയുമെന്നും തങ്ങളെ മുഷിപ്പിക്കാതിരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നോക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. ഇതിന്റെ വീഡിയോ ട്രോളുകളുടെ രൂപത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദയനീയമായി തോറ്റു.

Read Also: ബിജെപിയിൽ ചേർന്നാൽ ജനങ്ങൾ ചെരുപ്പൂരി അടിക്കും: ഹൂഡ

അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരോക്ഷമായി പിന്തുണച്ച എസ്എന്‍ഡിപി യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അരൂരിലെ ഫലം വന്നപ്പോള്‍ അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook