ഹൈൽമറ്റിനോടൊപ്പം യുവാവ് സ്കീയിങ് ഗ്ലാസ് വച്ചതിന് പൊലീന്റെ ശകാരം. വാഹന പരിശോധനക്കിടെ പൊലീസുകാർ യുവാക്കളോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വണ്ടിയുടെ നമ്പർ പ്ലെയ്റ്റും ബുക്കും പേപ്പറുമെല്ലാം ശരിയാണെന്നു കണ്ടിട്ടും ഇവരെ ഹെൽമറ്റ് പൂർണമായും മുഖം മറയ്ക്കുന്നതാണ് എന്നു പറഞ്ഞാണ് ശകാരിച്ചത്.

സ്കീയിങ് ഗ്ലാസ് പൈസ കൊടുത്ത് വാങ്ങിയതാണെന്ന് യുവാക്കൾ പറഞ്ഞപ്പോൾ പൈസ കൊടുത്ത് നീ പാഷാണം വാങ്ങിയാൽ ഞാൻ അത് നിന്നെ കഴിക്കാൻ അനുവദിക്കണോ എന്നും ചോദിക്കുന്നുണ്ട്. കേരളത്തിൽ ഇത്തരം സാധനങ്ങൾ ഡ്രൈവിങ്ങിനിടയിൽ ഉപയോഗിക്കാൻ നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, സൺഗ്ലാസ് ആളുകൾ വയ്ക്കാറുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ അതൊക്കെ നിയമവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഗിൾസ് ഉപയോഗിക്കാൻ ആർടിഒയുടെ അനുവാദം വാങ്ങിയാൽ സാധനം തിരിച്ചു തരാമെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇന്റർ നാഷണൽ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍ എന്ന പേജില്‍ പങ്കുവച്ച വിഡിയോയാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ