/indian-express-malayalam/media/media_files/2026/01/25/vedan-kollam-shafi-singing-2026-01-25-15-38-43.jpg)
വേടനും കൊല്ലം ഷാഫിയും ഒരുമിച്ചെത്തിയ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് നടന്ന വേടന്റെ പരിപാടിയിലേക്കാണ് ഒരു കാലത്ത് കേരളത്തിലാകെ വലിയ അലയൊലി സൃഷ്ടിച്ച ഗായകൻ കൊല്ലം ഷാഫിയുടെ അപ്രതീക്ഷിത വരവ്.
വേടൻ പാടും, നമ്മൾ കേൾക്കും എന്നാണ് ഷാഫി സ്റ്റേജിൽ വെച്ച് പറഞ്ഞത്. സ്റ്റേജ് ഷാഫിക്ക് വിട്ടുകൊടുത്ത് വേടൻ പിന്നിലേക്ക് നിന്നപ്പോൾ ഷാഫിക്കൊപ്പം ആരാധകരും പാടി. 'ആകാശത്തെ അമ്പിളി മാമനും ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം' എന്ന പാട്ടും 'പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ നീ മുത്തുമാല കോർത്തുവെച്ചതാർക്കു വേടി, ' എന്ന ഹിറ്റ് ഗാനവും ആരാധകരെ ഒന്നാകെ ഇളക്കി മറിച്ചു.
Also Read: ഫീബിയായി കങ്കണ; ജോയിയുടെ റോളിൽ വരുൺ ധവാൻ; ദുരന്തമെന്ന് ഫാൻസ്
എന്റെയൊക്കെ സ്കൂൾ പഠന കാലത്തെ നമ്മളെയൊക്കെ ഇളക്കിമറിച്ച എവർഗ്രീൻസ് പാട്ടുകളുടെ പടച്ചോനാണ് നമ്മുടെ മുൻപിൽ വന്ന് നിൽക്കുന്നത് എന്ന് പറഞ്ഞാണ് ഷാഫിയെ വേടൻ സ്റ്റേജിലേക്ക് വിളിച്ചത്. മണ്ണും മഴയും എന്ന പാട്ടും ഷാഫി വേടനൊപ്പം പാടി. ഇങ്ങനെ ഒരു കോമ്പോ വരുമെന്ന് കരുതിയില്ല എന്നാണ് ആരാധകരുടെ പ്രതികരണം.
Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ
ഡബ്സിയ്ക്കും വേടനും ഷാഫി ഇക്കയെ പോലെ ഇത്രയും ഹൃദയം കീഴടക്കാനാവില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വരുന്നു. ഞങ്ങളുടെയൊക്കെ കൗമാരം മനോഹരമാക്കിയതിന് നന്ദിയുണ്ടെന്നാണ് തൊണ്ണൂറുകളിൽ ജനിച്ചവരുടെ വാക്കുകൾ. ഷാഫി പൈങ്കിളിയെ പറ്റി എഴുതി വേടൻ പട്ടിണിയെ പറ്റിയും എന്നാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റൊരു കമന്റ്.
Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും
വേടാ, കുറച്ച് മാറി നിന്നോ...കൂട്ടിയാൽ കൂടില്ല...കൊല്ലം ഷാഫിയുടെ ഒരു ആരാധകന്റെ പ്രതികരണം വന്നത് ഇങ്ങനെ. ഷാഫിക്കയുടെ പാട്ടിലൂടെ ഇപ്പോഴത്തെ പിള്ളേർക്ക് മനസിലായിട്ടുണ്ടാവും 90s വൈബ് എന്തായിരുന്നു എന്ന്...2026 ഷാഫിക്ക തൂക്കി എന്നെല്ലാമാണ് മറ്റ് കമന്റുകൾ.
Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us