scorecardresearch

രാജവെമ്പാല കടിക്കുക എന്നാൽ സ്പീഡിൽ വരുന്ന ട്രെയിൻ ഇടിക്കുന്ന പോലെയാണ്; കൂട്ടുകാരന്റെ വിയോഗത്തിൽ വാവ സുരേഷ്

ഏറ്റവും വേഗത്തിൽ കൂടുതൽ വിഷം ഏല്പിക്കാൻ രാജവെമ്പാലക്ക് കഴിയുമെന്ന് വാവ സുരേഷ് പറയുന്നു

ഏറ്റവും വേഗത്തിൽ കൂടുതൽ വിഷം ഏല്പിക്കാൻ രാജവെമ്പാലക്ക് കഴിയുമെന്ന് വാവ സുരേഷ് പറയുന്നു

author-image
Trends Desk
New Update
രാജവെമ്പാല കടിക്കുക എന്നാൽ സ്പീഡിൽ വരുന്ന ട്രെയിൻ ഇടിക്കുന്ന പോലെയാണ്; കൂട്ടുകാരന്റെ വിയോഗത്തിൽ വാവ സുരേഷ്

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരത്തെ മൃഗശാല ജീവനക്കാരനായ ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്. സംസ്ഥാനത്ത് രാജവെമ്പാലയുടെ കടിയേറ്റ് സ്ഥിരീകരിച്ച ആദ്യ മരണമാണ് ഇത്. ഇപ്പോഴിതാ ഹർഷാദിന്റെ മരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വാവ സുരേഷ്.

Advertisment

രാജവെമ്പാല കടിക്കുക എന്നാൽ സ്പീഡിൽ വരുന്ന ട്രെയിൻ ഇടിക്കുന്ന പോലെ ആണെന്ന് വാവ സുരേഷ് പറയുന്നു. അത്തരത്തിൽ ട്രെയിൻ ഇടിക്കുന്ന ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല. അത്തരത്തിലാണ് രാജവെമ്പാലയുടെ കടിയെന്നു അദ്ദേഹം പറയുന്നു. ഏറ്റവും വേഗത്തിൽ കൂടുതൽ വിഷം ഏല്പിക്കാൻ രാജവെമ്പാലക്ക് കഴിയുമെന്ന് വാവ സുരേഷ് പറയുന്നു. കൗമുദി ടിവിയോടാണ് വാവ സുരേഷിന്റെ പ്രതികരണം.

Read Also: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

മൃഗശാലയിലെ മൃഗപരിപാലകനായ ഹർഷാദിന് പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെ ഉച്ചക്ക് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. ഹർഷാദിന്റെ കയ്യിലാണ് കടിയേറ്റത്. കടിയേറ്റ ഹർഷാദിനേ കൂടിനു താഴെ വീണു കിടക്കുന്ന നിലയിലാണ് സഹപ്രവർത്തകർ കണ്ടത്.

Advertisment

ഹർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഹർഷാദിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Snakes Vava Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: