scorecardresearch

ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും; താരമായി വാവ സുരേഷ്

ഇത്തവണ കോട്ടയം കടുത്തുരുത്തി പ്രദേശവാസികളാണ് സുരേഷിനെ ആശ്രയിച്ചത്

Snake, Vava Suresh, Viral Video
Vava Suresh

തങ്ങളുടെ വീടിന്റെ പരിസരത്തും മറ്റു പൊതുസ്ഥലങ്ങളിലും പാമ്പിനെ കാണുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന പേര് വാവ സുരേഷിന്റേതായിരിക്കും. പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റാൻ സുരേഷിന് ഒരു പ്രത്യേക കഴിവുണ്ടെന്നാണ് പലരും വിശ്വസിക്കുന്നുണ്ട്. വളരെ സാഹസികമായി സുരേഷ് പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ പലതവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇത്തവണ കോട്ടയം കടുത്തുരുത്തി പ്രദേശവാസികളാണ് സുരേഷിനെ ആശ്രയിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് 25 പാമ്പകളെ സുരേഷെത്തി പിടികൂടിയത്. തള്ളപാമ്പിനെയും കുഞ്ഞുങ്ങളെയും നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ചെറിയ പൊത്തുകളിലായാണ് ഇവ ഉണ്ടായിരുന്നത്. സുരേഷ് സ്ഥത്തെത്തിയ ഉടനെ അനവധി മുട്ടകൾ പ്രദേശത്തു കണ്ടു. തുടർന്ന് മണ്ണിളക്കി നോക്കിയപ്പോഴാണ് പാമ്പുകളുടെ കൂട്ടത്തെ കാണാനായത്. മൂർഖൻ പാമ്പും കുഞ്ഞുങ്ങളുമാണ് പിടിയിലായത്.

രാത്രി 12.30യ്ക്ക് സ്ഥലത്തെത്തിയ സുരേഷിന്റെ പ്രയ്നം പുലർച്ചയോളം നീണ്ടു. കുട്ടികളും ധാരാളം ആളുകൾ വഴി നടക്കുന്നതുമായി സ്ഥലത്താണ് പാമ്പുകളുടെ ഈ കൂട്ടമുണ്ടായതെന്ന് പരിസരവാസികൾ പറയുന്നു. വലിയ ഒരു ദുരന്തമാണ് വാവ സുരേഷിന്റെ കൃത്യമായ ഇടപ്പെടൽ മൂലം ഇല്ലാതായതെന്നും അവർ അഭിപ്രായപ്പെടുന്നു.

2022ൽ പാമ്പു കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ സുരേഷ് ആശുപത്രിയിലായിരുന്നു. സുരേഷ് ചികിത്സയിലായിരിക്കെ അനവധി പേർ പ്രതിഷേധവും അറിയിച്ചു. സുരേഷ് പാമ്പിനെ പിടിക്കുന്ന രീതികളോടായിരുന്നു പലരുടെയും എതിർപ്പ്.

ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ കുറേ കഥകള്‍ ഇറക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേഷ് അന്ന് പറഞ്ഞു. പാമ്പുപിടിത്തത്തില്‍ വനംവകുപ്പിനു താനാദ്യമായി പരിശീലനം കൊടുക്കുന്നത് 2006ലാണ്. അന്നൊന്നും മറ്റു പാമ്പുപിടിത്തക്കാരെ താന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ക്യാമ്പയിന്‍ നടക്കുകയാണ്. വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്പുപിടിത്തക്കാരെ വച്ച് സുരേഷിനെ പാമ്പുപിടിക്കാന്‍ വിളിക്കരുതെന്ന ക്യാമ്പയിന്‍ നടത്തുകയാണ്. ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Vava suresh caught 25 cobras from kaduthuruthy kerala viral video

Best of Express