Latest News

പത്തു കൊല്ലം മുമ്പ് തെരുവിൽ നാരങ്ങാ വെള്ളം വിറ്റു ജീവിച്ചു, ഇപ്പോൾ എസ്.ഐ; ആനി ശിവയുടെ ജീവിതം

നടൻ ഉണ്ണി മുകുന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ആനിയെ അഭിനന്ദിച്ചിരുന്നു

തിരുവനന്തപുരം: ജൂൺ 25ന് വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ചുമതലയേറ്റ ആനി ശിവക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇരുപതാമത്തെ വയസ്സിൽ കുഞ്ഞുമായി വീട് വീട്ടിറങ്ങേണ്ടി വന്ന ആളാണ് ആനി. അതിനു ശേഷം ഇപ്പോൾ ധരിച്ചിരിക്കുന്ന കാക്കിയിലേക്കുള്ള യാത്രക്കിടയിൽ ആനി ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ നിരവധിയാണ്. ആനിയുടെ ജീവിതമാണ് ഇന്ന് സോഷ്യൽ മീഡിയ സംസാരിക്കുന്നത്.

പതിനെട്ടാം വയസ്സിൽ കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സുഹൃത്തുമൊത്തുള്ള ആനിയുടെ വിവാഹം. വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് ജീവിതം ആരംഭിച്ച ആനിക്ക് അതോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം നഷ്ടമായി.

ഒരു കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞ് ഭർത്താവുമായി വേർപിരിഞ്ഞു. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ അവർ സ്വീകരിക്കാതായതോടെ അവിടെ നിന്നും ബന്ധുവിന്റെ വീട്ടിലെത്തി അവിടെ നിന്നും ജീവിതം തുടങ്ങി. കറിപ്പൗഡറുകളും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്തു. ഉത്സവവേദികളിൽ പലരുടെയും ഒപ്പംകൂടി ചെറിയ കച്ചവടങ്ങൾ നടത്തി. വർക്കല ശിവഗിരിയിൽ നാരങ്ങാവെള്ളവും ഐസ് ക്രീം വിൽക്കുന്ന സ്റ്റാൾ തുടങ്ങി. ഇതിനിടയിൽ കോളേജിൽ പോയി ബിരുദവും നേടി.

Read More: ആനിയുടെ ആഗ്രഹം പിന്തുണച്ച് സർക്കാർ; വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് സ്ഥലംമാറ്റം

പിന്നീട് 2014ൽ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകൾക്കുള്ള എസ്.ഐ. ടെസ്റ്റിനായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നത്. അതിനിടയിൽ വനിതാ കോൺസ്റ്റബിൾ പരീക്ഷയെഴുതി പാസ്സായി 2016ൽ വനിതാ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം 2019ൽ എസ്.ഐ ജയിച്ചാണ് പരിശീലനവും പൂർത്തിയാക്കി വർക്കലയിൽ സബ് ഇൻസ്പെക്ടറായത്.

താൻ നടന്നു കേറിയ പ്രതിസന്ധികൾ ആനി തന്നെയാണ് ആദ്യം സമൂഹ മാധ്യമങ്ങൾ കുറിച്ചത്, അതിനു ശേഷം നിരവധി പേരാണ് ആനിയെ അഭിനന്ദിച്ചു രംഗത്തെത്തിയത്. നടൻ ഉണ്ണി മുകുന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ആനിയെ അഭിനന്ദിച്ചിരുന്നു.

Read Also: ഭിന്നശേഷിക്കാരനായ ആരാധകന് പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി; വീഡിയോ

വർക്കല സ്റ്റേഷനിലിരിക്കെ തന്റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ആനിയെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Varkkala sub inspector anie siva viral life story

Next Story
ഭിന്നശേഷിക്കാരനായ ആരാധകന് പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി; വീഡിയോMammootty, mammootty video, mammootty calling fan, mammootty new look. mammootty photos, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com