സ്വന്തം കല്യാണം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് മലായാളികൾ ഇപ്പോൾ ചിന്തിക്കുന്നത്. പാരമ്പര്യമായി മലയാളികൾ പിന്തുടർന്ന് പോകുന്ന പല ശൈലികൾക്കും വലിയ മാറ്റങ്ങൾ വന്നു. എന്നാൽ മാറ്റങ്ങളില്ലാതെ തുടരുന്ന ഒരു രീതിയായിരുന്നു കല്യാണം വിളി. എന്നാൽ ഇതിലും പല പരീക്ഷണങ്ങളും ന്യൂജെൻ പിളളേർ വരുത്തിയിരിക്കയാണ്. സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കല്യാണംവിളിയുടെ വിഡിയോ ആണ് അതിന്റെ അവതരണശൈലി കൊണ്ട് വ്യത്യസ്തമാകുന്നത്. അമ്മയോ അച്ഛനോ അല്ല സാക്ഷാൽ വധുവാണ് തന്റെ കല്യാണം വിളിയുമായി വിഡിയോയിലൂടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്

കല്യാണംവിളി എന്നാൽ ഇത്രയും മിനക്കെ‌‌ട്ട പരിപാടി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പരിപാടിക്കു പോവുകയേ ഇല്ലായിരുന്നു എന്ന വധു ക്രിസ്റ്റീനയുടെ ആമുഖത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ ക്രിസ്റ്റീന തന്റെ പ്രതിശ്രുത വരൻ ദിലുവിനെ പരിചയപ്പെടുത്തുന്നുമുണ്ട്. ഇനിയാണ് രസം , ക്രിസ്റ്റീനയുടെ കല്യാണത്തിനായുള്ള ഒരുക്കങ്ങളാണ് ഇനി വിഡിയോയിൽ. ഒരുക്കങ്ങൾ നടത്തുന്ന അച്ഛനും അമ്മയും, വീടിന് മോടികൂട്ടുന്നവർ, ജ്വല്ലറിക്കാർ, ഡ്രസ് ഡിസൈൻ ചെയ്യുന്നവർ, സഹപ്രവർത്തകർ, ചങ്ക് ഫ്രണ്ട്സ് എന്തിനു പള്ളീലച്ചൻ വരെ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു സിനിമ പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്നതാണ് ഇതെന്ന് വിചാരിക്കരുത് കേട്ടോ?, 1 മിനുറ്റ് 36 സെക്കന്റ് മാത്രമാണ് ഈ വിഡിയോയുടെ ദൈർഘ്യം. ഈ വെറൈറ്റി കല്യാണംവിളിക്ക് യുട്യൂബിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ