നവോത്ഥാനം ലക്ഷ്യമിട്ടു പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ നടക്കുന്ന ‘വനിതാ മതില്‍’ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നു. #WomensWall എന്ന ഹാഷ്ടാഗാണ് ദേശീയ തലത്തില്‍ ട്രെന്‍ഡിങ്ങാവുന്നത്.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകളാണ്. കാസർഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോൾ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഭൃന്ദ കാരാട്ടും. സാംസ്‌കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലില്‍ അണിചേർന്നു. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി. തിരുവനന്തപുരം ജില്ലയിൽ 42 കിലോമീറ്ററാണ് വനിതാ മതിൽ നീണ്ടത്.

Read More: വനിതാ മതിലിലെ സിനിമാ സാന്നിദ്ധ്യങ്ങള്‍

കാസർഗോഡ് ടൗൺ സ്ക്വയറിൽനിന്നായിരുന്നു വനിതാ മതിലിന്റെ ആദ്യ കണ്ണി. മന്ത്രി കെ.കെ.ശൈലജയാണ് ആദ്യ കണ്ണി. 44 കിലോമീറ്ററാണ് കാസർഗോഡ് വനിതാ മതിൽ നീണ്ടത്. എറണാകുളം-തൃശ്ശൂർ അതിർത്തിയായ പൊങ്ങത്തുനിന്നും എറണാകുളം-ആലപ്പുഴ അതിർത്തിയായ അരൂർ വരെ 49 കിലോമീറ്ററാണ് വനിതാ മതിൽ ഉയർന്നത്. എറണാകുളത്ത് ആദ്യ കണ്ണിയായത് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ്. കോഴിക്കോട് ജില്ലയിൽ 76 കിലോമീറ്ററാണ് നീണ്ടത്.

Read More: വനിതാ മതിൽ: അറിയേണ്ടതെല്ലാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook