/indian-express-malayalam/media/media_files/2025/12/04/vandanam-ai-video-2025-12-04-16-01-03.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത, പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ മാജിക്കിൽ പിറന്ന ചിത്രമാണ് 'വന്ദനം'. വർഷങ്ങൾ എത്ര കഴിഞ്ഞാലും ചിത്രത്തിലെ ഉണ്ണികൃഷ്ണനെയും ഗാഥയെയും നമുക്ക് മറക്കാനാവില്ല. ബാംഗ്ലൂർ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ വിടർന്ന ആ പ്രണയം പക്ഷേ, ഒരു വിങ്ങലായി അവസാനിച്ചപ്പോൾ തിയേറ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ അവശേഷിച്ചത് 'അവർ ഒന്നിക്കേണ്ടിയിരുന്നു' എന്ന വലിയൊരു ആഗ്രഹമായിരുന്നു.
ഉണ്ണിയും ഗാഥയും പരസ്പരം കാണാതെ പോയ ആ നിമിഷം ഇന്നും മലയാള സിനിമയിലെ ഏറ്റവും വേദനിപ്പിക്കുന്ന ക്ലൈമാക്‌സുകളിൽ ഒന്നാണ്. സിനിമ അവിടെ അവസാനിച്ചെങ്കിലും, ഉണ്ണിയുടെയും ഗാഥയുടെയും ജീവിതം പിന്നീട് എങ്ങോട്ട് പോയിട്ടുണ്ടാകും?
Also Read: 'ഗാഥാ ജാം', ഇതാ ഇവിടെയുണ്ട്
ആ ആകാംക്ഷയ്ക്ക് ഉത്തരമെന്നോണം ഒരു എഐ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എന്നാൽ നമ്മൾ ആഗ്രഹിച്ചതു പോലൊന്നല്ല, മറിച്ച് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യമാണ് എഐ വീഡിയോയിലും ചിത്രീകരിച്ചിരിക്കുന്നത്. ഗാഥ മറ്റൊരാളുടെ വധുവാകുന്നതും, പ്രണയം മനസ്സിലൊതുക്കി വിവാഹ വേദിയിൽ നിന്ന് ഉണ്ണി മടങ്ങുന്നതും കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ഇൻസ്റ്റഗ്രാമിൽ "j10effect" എന്ന അക്കൗണ്ട് പങ്കുവച്ച വീഡിയോയിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. "റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "അവളെ വിളിച്ചിറക്കി കൊണ്ടുപോകൂ... അവൾ വരും", "ഇതിലും അവരെ പിരിച്ചല്ലോ...", "അന്ന് കരഞ്ഞതൊന്നും പോരാ ഇപ്പോഴും കരയിപ്പിക്കുക ആണോ" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.
Read More: "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us