പ്രണയത്തിനായൊരു ദിനം അതാണ് വാലന്റൈൻസ് ഡേ. ലോകമെമ്പാടുമുളളവർ പ്രണയം തുറന്ന് പറയുകയും പ്രണയിക്കുകയും ചെയ്യുന്ന ദിനമാണിന്ന്. പ്രണയിക്കുന്നവർ മാത്രമല്ല, പ്രണയ നഷ്‌ടമുണ്ടായവരും ഈ ദിവസത്തെ താരങ്ങളാണ്.

വാലന്റൈൻസ് ഡേ ആഘോഷങ്ങൾ ഏറ്റവും തകൃതിയായി ആഘോഷിക്കുന്ന ഒരു കൂട്ടർ ട്രോളന്മാരാണ്. എന്ത് വിഷയത്തിലും സജീവമായി ഇടപ്പെടുന്ന ട്രോളന്മാർ ഈ ദിവസത്തെയും ട്രോൾ മഴയിൽ മുക്കുകയാണ്.

പ്രണയമില്ലാത്തവരെയും പ്രണയം നഷ്‌ടപ്പെട്ടവരെ കളിയാക്കിയുമാണ് ട്രോളന്മാർ അധികവും പോസ്റ്റിട്ടിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ പ്രണയമുളളവരെയും തേച്ചിട്ട് പോയവരെയും വെറുതെ വിടുന്നില്ല ട്രോളന്മാർ.

ഹരിശ്രീ അശേകന്റെ രമണനും, സലീംകുമാറിന്റെ മണവാളനും, പ്യാരിയുമാണ് ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത്. നസീറും മോഹൻലാലും മമ്മുട്ടിയുമുള്ള  ട്രോളുകളുമുണ്ട്.

Valantine's Day

വസ്ത്രം തേക്കുന്നതിനിടയിൽ പഴയ കാമുകിയെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന കാമുകനാണ് ഒരു ട്രോളിൽ.

troll

 

Valantine

പ്രണയം പറയുമ്പോോൾ കേമഡി പറയുന്ന ചെറുപ്പകാരനാണ് ഒരു ട്രോളിലുളളത്.

Valantine

ഡയറിമിൽക്കെല്ലാം വാങ്ങി അത് കൊടുക്കാനറിയില്ലെന്ന് പറയുന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരനെയും കാണാം

valantine's day

പ്രണയദിനത്തിലുണ്ടായ ദുരന്തങ്ങൾ പങ്ക് വെക്കുന്ന ചെറുപ്പക്കാരനുമുണ്ട് ട്രോളിൽ

Valantines Day

മുതലാളിക്ക് ഒരു ജീവിതമുണ്ടായി കാണാൻ വാലന്റൈൻസ് ദിനത്തിന്റന്ന് ഡയറിമിൽക്ക് കൊടുക്കാനുപദേശിക്കുന്ന രമണനാണ് എന്നത്തെയും പോലെ ഇന്നത്തെയും താരം.

Valantines Day

നഷ്‌ട പ്രണയം പറയുന്ന ട്രേളുകളും കുറവല്ല.

Valantine's day

Valantine's Day

എല്ലാക്കൊല്ലവും വാലന്റൈൻസ് ഡേ ഉണ്ടെന്ന് പറഞ്ഞ് പ്രണയം പറയാതെ പിന്മാറുന്ന ചെറുപ്പക്കാരനെയും കാണാം

Valantine's Day

Valantine's day

പുലിവാൽ കല്ല്യാണം, സിഐഡി മൂസ, പഞ്ചാബി ഹൗസ്, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലെ രംഗങ്ങളാണ് ട്രോളുകളിൽ കാണാനാവുന്നത്.

Valantine's Day

പെണ്ണുങ്ങളെ വീഴ്ത്താൻ ലുക്കും അല്ലെങ്കിൽ നല്ല വാക്‌ചാതുര്യവും വേണമെന്ന് പറയുന്ന രാജമാണിക്യത്തെയും ട്രോളന്മാർ പുറത്തിറക്കിയിട്ടുണ്ട്.

Valantine's Day

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook