ആരാധകരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഒരു മടിയും കാണിക്കാത്ത നടനാണ് ഷാരൂഖ് ഖാൻ. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോൾ മലയാളി പയ്യനായ വൈഷ്ണവ് ഗിരീഷ് എനിക്ക് ഷാരൂഖിനെ എടുത്തുപൊക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ കിങ് ഖാൻ നിഷേധിക്കാത്തതും ആരാധക സ്നേഹം കൊണ്ടാണ്. റിയാലിറ്റി ഷോയിലെ മൽസരാർഥിയായ വൈഷ്ണവ് പാട്ട് പാടി കഴിഞ്ഞപ്പോഴാണ് ഷാരൂഖിനോട് ഒരു കാര്യം ആവശ്യപ്പെട്ടത്.

ഷാരൂഖിനെ കൂളായി എടുത്തുപൊക്കിയ മലയാളി പയ്യൻ

‘ചെന്നൈ എക്സ്പ്രസ് സിനിമയിൽ ദീപിക പദുക്കോണിനെ ഷാരൂഖ് ഖാൻ എടുത്തു പൊക്കുന്ന രംഗം കണ്ടിട്ട് എന്റെ സുഹൃത്തുക്കൾ നിനക്കും ദീപികയെ പൊക്കാൻ കഴിയും എന്നു പറഞ്ഞു. ദീപികയെ പൊക്കാൻ സാധിക്കുമെങ്കിൽ എനിക്ക് ഷാരൂഖ് സാറിനെയും എടുത്തുപൊക്കാൻ സാധിക്കും. ഞാനൊന്നു ശ്രമിച്ചു നോക്കട്ടേ?’ വൈഷ്ണവ് ഷാരൂഖിനോട് ചോദിച്ചു. ഇതുകേട്ട ഷാരൂഖ് ഒന്നു ഞെട്ടി, പിന്നെ പറഞ്ഞു, ‘എന്നോട് ആരും ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഞാൻ അത് നിരസിക്കില്ല’. ഷാരൂഖ് എഴുന്നേറ്റ് സ്റ്റേജിലേക്ക് വന്നു. വൈഷ്ണവ് ആകട്ടെ മുണ്ടും മടക്കി കുത്തി ഷാരൂഖിനെ പൊക്കാൻ തയാറായി. കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് വൈഷ്ണവ് ബോളിവുഡിന്റെ കിങ് ഖാനെ എടുത്തുപൊക്കി.

വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നൽ വിഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. ബോളിവുഡ് റിയാലിറ്റി ഷോകളിലൂടെ താരമായി മാറുകയാണ് മലയാളിയായ വൈഷ്ണവ് ഗിരീഷ്. ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മൽസരാർഥിയാണ് വൈഷ്ണവ്.

ആരാധകന്റെ കണ്ണുനീർ കണ്ട് ഷാരൂഖിന്റെ ഹൃദയം അലിഞ്ഞു; ചേർത്തുനിർത്തി സെൽഫിയെടുത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ