മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് 1988 ൽ തിയറ്ററുകളിലെത്തിയ എം. ടി. വാസുദേവൻ നായർ, ഭരതൻ കൂട്ടുക്കെട്ടിൽ പിറന്ന ‘വെെശാലി.’ വർഷങ്ങൾക്ക് ശേഷവും മലയാള സിനിമ പ്രേക്ഷകർ ‘വെെശാലി’യെ നെഞ്ചേറ്റുന്നു. സിനിമയിലെ പാട്ടുകളും വൻ ഹിറ്റാണ്.
ഇപ്പോൾ ഇതാ, ‘വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്.
വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെെശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയായിരുന്നെന്ന് മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അഭിജിത്ത് ജിത്തു, ഭാര്യ മാക്കു മായ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിലെ മോഡൽസ്.
മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നാണ് 1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി. ഒരു ആശയം തോന്നിയപ്പോൾ…
Posted by Midhun Saarkkara on Thursday, December 17, 2020
വൈശാലിയിൽ കേന്ദ്ര കഥാപാത്രങ്ങളായ ഋഷ്യശൃംഗനെ സഞ്ജയ് മിത്രയും വൈശാലിയെ സുപർണ ആനന്ദുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണു, ബാബു ആന്റണി, ഗീത, ശ്രീരാമൻ, അശോകൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook