വാക്‌സിൻ ചലഞ്ച് വൻ ഹിറ്റ്; ദുരിതാശ്വാസ നിധിയിൽ ഒരുകോടിക്ക് മുകളിൽ

നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്‌സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്

CMDRF, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, CMDRF Kerala, vaccine challenge, covid vaccine, iemalayalam, ഐഇ മലയാളം

കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി എത്തിയത് ഒരു കോടിയിലധികം രൂപയാണ്. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയുള്ള പ്രതിഷേധമായും വാക്‌സിന്‍ സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തിയുമാണ് ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്.

നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്‌സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്. പണം നൽകി വാക്സിൻ വാങ്ങിക്കാൻ ശേഷിയുള്ളവരാണ് സൗജന്യ വാക്സിൻ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അതിന്റെ പൈസ സംഭാവനയായി നൽകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

CMDRF, ദുരിതാശ്വാസ നിധി, മുധ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, Covid Vaccine, കോവിഡ് വാക്സിൻ, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, ie malayalam

സംഗീത സംവിധായകൻ ഗോപി സുന്ദർ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തു.

“ഇതൊരു പ്രഹസനമല്ല. മറിച്ച് ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരെ സഹായിക്കാൻ മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. ‘വല്ലാത്ത പഹയൻ’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ഞാൻ ഒരു കുറിപ്പ് കാണാനിടയായി. അത് എന്നെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിങ്ങളിൽ ചുരുക്കം ചിലരെങ്കിലും എന്റെ ഈ പ്രവൃത്തിയിൽ നിന്നും പ്രചോദനമുൾക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ശാന്തിയും സമാധാനവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു പോരാടാം. മറ്റുള്ളവർക്കായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാകുമ്പോൾ നമുക്ക് ഒന്നും അസാധ്യമായിരിക്കില്ല. എല്ലാവരും സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുക,” റെസീപ്റ്റ് പങ്കുവച്ചുകൊണ്ട് ഗോപി സുന്ദർ കുറിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ക്യാംപെയിൻ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെ എല്ലാം പേരിൽ പലരും തുക നൽകുന്നുണ്ട്.

വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയില്‍ ഇട്ട കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധമാണിതെന്ന് ഇതിന്റെ ഭാഗമായവർ പറയുന്നു.

സംസ്ഥാന സർക്കാരിനുള്ള പിന്തുണ മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ മനുഷ്യവിരുദ്ധ സമീപനം കൊണ്ടാണ് നമുക്ക് ഈ വറുതിക്കാലത്ത് ഇങ്ങനെയൊരു പ്രതിഷേധം വേണ്ടി വന്നതെന്നും വിശദീകരണമുണ്ട്.

അതേസമയം, ക്യാംപെയിന് എതിരേയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അനുഭാവികളാണ് പണം നൽകുന്നതെന്നും തങ്ങളുടെ വാങ്ങൽ ശേഷി കാണിക്കാനുള്ള മലയാളികളുടെ പ്രഹസനം മാത്രമാണിതെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം. സൗജന്യമായി വാക്സിൻ നൽകുമെന്ന് സർക്കാർ പറയുകയും എന്നാൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്നും വിമർശിക്കുന്നുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.30 വരെയുള്ള കണക്ക് പ്രകാരം ഒരു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 22 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് ലഭിച്ചതിന്റെ കണക്കുകൾ ശ്രദ്ധയിൽ പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Vaccine challenge cmdrf kerala receives more than one crore rupees

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com